സിനിമാ താരങ്ങളായ ദീപക് പറമ്പോലും അപര്‍ണ ദാസും വിവാഹിതരായി

സിനിമാ താരങ്ങളായ ദീപക് പറമ്പോലും അപര്‍ണ ദാസും വിവാഹിതരായി. ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും സന്നിഹിതരായിരുന്നു.

‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്’ എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെയാണ് ദീപക് പറമ്പോല്‍ സിനിമയിലേക്കെത്തുന്നത്. തട്ടത്തിന്‍ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാര്‍, ക്യാപ്റ്റന്‍, ബി ടെക്ക്, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങി അടുത്തിടെ വമ്പന്‍ ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്‌സില്‍ എത്തി നില്‍ക്കുകയാണ് ദീപക് പറമ്പോലിന്റെ അഭിനയ ജീവിതം.

‘ഞാന്‍ പ്രകാശന്‍’ എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലാണ് അപര്‍ണ ആദ്യമായി അഭിനയിക്കുന്നത്. ബീസ്റ്റ് എന്ന വിജയ് ചിത്രത്തില്‍ തമിഴകത്ത് അരങ്ങേറിയ അപര്‍ണ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ‘ഡാഡ’ എന്ന തമിഴ് ചിത്രത്തില്‍ നായികയായി മികച്ച അഭിനയം കാഴ്ച വെച്ചിരുന്നു. ‘ആദികേശവ’ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അപര്‍ണ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ‘സീക്രട്ട് ഹോം’ ആണ് അപര്‍ണയുടെ ഒടുവില്‍ തിയേറ്റര്‍ റിലീസ് ചെയ്ത ചിത്രം.