ചിങ്ങവനത്ത് ട്രെയിനിൽ നിന്നും വീണ് പൂവണ്ണംവിളയിൽ ഷോൺ ജോഷ്വ തോമസ് മരിച്ചു

പത്തനംതിട്ട : ചിങ്ങവനത്ത് ട്രെയിനിൽ നിന്നും വീണ് പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് പൂവണ്ണംവിളയിൽ ശ്രീ തോമസ് സാമുവലിന്റെയും ശ്രീമതി ഷേർലി തോമസിന്റെയും മകൻ ഷോൺ ജോഷ്വ തോമസ് (28 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മെയ്‌ 22 ബുധനാഴ്ച്ച വൈകുന്നേരം 4.30 മണിക്ക് തിരുവനന്തപുരം – ബെംഗളൂരു ഐലൻഡ് എക്സ്പ്രസിൽ യാത്ര ചെയ്യവെയാണ് ഷോൺ അപകടത്തിൽ പെട്ടത്. ജനറൽ കംപാർട്മെന്റിന്റെ വാതിലിനു സമീപം നിൽക്കുകയായിരുന്ന ഷോൺ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.

കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ ചെയിൻ വലിച്ച് ട്രയിൻ നിർത്തിച്ചു. തലയ്ക്ക്‌ ഗുരുതരമായി പരുക്കേറ്റ ഷോൺ ആശുപത്രിയിലേക്ക്‌ പോകുന്ന വഴി മരണമടഞ്ഞു.

സഹോദരൻ : സാം സാൻജോ തോമസ് (ദുബായ്).

സംസ്കാരം പിന്നീട്.