ചിരിയുടെ മാമാങ്കവുമായി ‘മന്ദാകിനി’

ല്‍ത്താഫ്- അനാര്‍ക്കലി മരക്കാര്‍ കോമ്പോ എങ്ങനെയുണ്ടാവുമെന്നതും സിനിമാപ്രേമികളുടെ കൗതുകമായിരുന്നു എന്നാല്‍ തീയേറ്ററുകളില്‍ ചിരിയുടെ പൂരം ഒരുക്കിയിരിക്കുകയാണ് ഇരുവരും ചേര്‍ന്ന്. ഒരു ദിവസം നടക്കുന്ന കഥ എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ആരോമലിന്റെ വിവാഹദിനം രാവിലെ തുടങ്ങി രാത്രി വരെയുള്ള സംഭവങ്ങള്‍ ഒരു ചങ്ങലയുടെ കണ്ണികള്‍ പോലെ ചേര്‍ത്ത് കൊരുത്തിരിക്കുകയാണ് സംവിധായകന്‍, ചെറിയ സമയത്ത് സ്‌ക്രീനിലെത്തി നിരവധി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ള നടനാണ്, സംവിധായകന്‍ കൂടിയായ അല്‍ത്താഫ് സലിം. അല്‍ത്താഫ് നായക വേഷത്തിലെത്തുന്ന ചിത്രം എന്നതായിരുന്നു മന്ദാകിനിയുടെ പ്രത്യേകത. നവാഗതനായ വിനോദ് ലീല സംവിധാനം ചെയ്ത ചിത്രം ഇന്ന് തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. സ്‌കൂള്‍ പഠനകാലം മുതല്‍ പ്രണയം തോന്നിയ പലരുമുണ്ടെങ്കിലും അതെല്ലാം വണ്‍വേ ആവുന്നത് കണ്ട് നിരാശനാകേണ്ടിവന്നയാളാണ് ആരോമല്‍.

പ്രണയിച്ച് വിവാഹം കഴിക്കാനായിരുന്നു അയാളുടെ ആഗ്രഹമെങ്കിലും അത് നടന്നില്ല. എന്നാല്‍ ആ പ്രണയങ്ങളൊന്നും നടക്കാതെപോയതിനെക്കുറിച്ച് വിവാഹദിവസം പിന്തിരിഞ്ഞ് നോക്കുമ്പോള്‍ അയാള്‍ സന്തുഷ്ടനാണ്. കാരണം ജീവിതത്തിലേക്ക് കടന്നുവരാനൊരുങ്ങുന്ന അമ്പിളിക്കുവേണ്ടി ആയിരിക്കാം ആ പ്രണയ നഷ്ടങ്ങളൊക്കെയെന്ന് അയാള്‍ ചിന്തിക്കുന്നു. എന്നാല്‍ ആ സന്തോഷം അല്‍പായുസ് ആയിരുന്നു. വിവാഹ ദിനത്തില്‍ ഒരാളും ആഗ്രഹിക്കാത്ത ചില അപ്രതീക്ഷിത സംഭവവികാസങ്ങളെ നേരിടേണ്ടിവരികയാണ് ആരോമല്‍. നര്‍മ്മവും അടുത്ത് എന്ത് നടക്കുമെന്നുള്ള കൗതുകവും ചേര്‍ത്തുള്ള ഒരു ഫണ്‍ റൈഡ് ആണ് 2 മണിക്കൂര്‍ 7 മിനിറ്റില്‍ സംവിധായകന്‍ വിനോദ് ലീല അവതരിപ്പിച്ചിരിക്കുന്നത്. കോമഡി രം?ഗങ്ങള്‍ മനോഹരമായി കൈകാര്യം ചെയ്യാറുള്ള അല്‍ത്താഫിന്റെ കൈകളില്‍ നായകകഥാപാത്രം ഭദ്രമായിരുന്നു. അനാര്‍ക്കലിയും തന്റെ വേഷം ഭം?ഗിയാക്കി. ഇരുവര്‍ക്കും പുറമെ ഗണപതി എസ് പൊതുവാള്‍, അശ്വതി ശ്രീകാന്ത്, പ്രിയ വാര്യര്‍, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തിലെത്തുന്നുണ്ട് അല്‍ത്താഫിന് പുറമെ ജൂഡ് ആന്തണി, ജിയോ ബേബി, അജയ് വാസുദേവ്, ലാല്‍ ജോസ് എന്നീ സംവിധായകരുടെ സാന്നിധ്യം ചിത്രത്തിലുണ്ടെന്നതും പ്രത്യേകതയാണ് സ്‌പെയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബിബിന്‍ അശോക് ആണ് സംഗീതസംവിധാനം നിര്‍വഹിച്ചത്.