പിണറായിയെ ഔചിത്യം ഓര്‍മ്മിപ്പിച്ച് ഒ ഭരതന്റെ മകന്‍

ലോക്‌സഭാഗം ഇ അഹമ്മദിന്റെ നിര്യാണത്തിനിടെ ബജറ്റ് അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മുഖ്യമന്ത്രി പിണറായി വിജയന് മുന്‍കാല സഹപ്രവര്‍ത്തകന്‍ ഒ. ഭരതന്റെ മകന്‍ സുചേത് ഭരതന്റെ മറുപടി.

ഔചിത്യം പഠിപ്പിക്കാന്‍ പരമയോഗ്യതയുള്ള വ്യക്തിയാണ് താങ്കള്‍. കണ്ണൂരില്‍ താങ്കളുടെ കൂടെ ഒരുപാടുകാലം പ്രവര്‍ത്തിച്ച സഖാവാണ് എന്റെ അച്ഛന്‍ ഒ ഭരതന്‍. ഓര്‍ക്കുന്നുണ്ടാവും, അടയന്തരാവസ്ഥയില്‍ താങ്കളുടെ കൂടെ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. താങ്കള്‍ക്ക് കിട്ടിയപോലെ തല്ല് കിട്ടിയിട്ടുമുണ്ട്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് എം.വി.ആര്‍ കൈയ്യടക്കിയപ്പോള്‍ താങ്കളും ചടയന്‍ സഖാവും കോടിയേരിയും സിയുമൊക്കെ ഈ പറഞ്ഞ ഒ ഭരതന്റെ വീട്ടില്‍ വച്ചായിരുന്നു പ്രവര്‍ത്തനം. എന്നിട്ട് ആ സഖാവ് മരണപ്പെട്ടപ്പോള്‍ താങ്കളുടെ ഭാഗത്ത് നിന്ന് എന്ത് അനുശോചനമാണ് ഉണ്ടായത്. ഇന്നനിപ്പോള്‍ പതിനേഴുവര്‍ഷമാകാന്‍ പോകുന്നു മരണപ്പെട്ടിട്ട്. ഒന്നു വരികയോ വിളിക്കുകയോ ചെയ്‌തോ ഇന്നുവരെ? അങ്ങനെയുള്ള താങ്കള്‍ തന്നെ പഠിപ്പിക്കണം ഔച്ത്യം. ഞങ്ങള്‍ അത് കണ്ട് വളരട്ടെ… ലാല്‍ സലാം.

അതേസമയം സുചേതിന്റെ മറുപടി അരമണിക്കൂറിന് ശേഷം പിണറായിയുടെ പോസ്റ്റിന് താഴെനിന്ന് നീക്കം ചെയ്തിട്ടുണ്ട്fb-post.