മിഷൻ ലീഗ് സമ്മർ ക്യാമ്പ് – രെജിസ്ട്രേഷൻ സ്ട്രേഷൻ കിക്ക്‌ ഓഫ് നടത്തി

ന്യൂജേഴ്സി: ചെറുപുഷ്പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ തലത്തിൽ “റിജോയ്‌സ്‌ 2024” എന്ന  പേരിൽ സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പിന്റെ രെജിസ്ട്രേഷൻ കിക്ക്‌ ഓഫ് നടത്തി. ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ അലീസ വെളുത്തേടത്ത്പറമ്പിൽ, സിയോണ പറപ്പള്ളിൽ, ഇവാന കടിയംപള്ളിൽ  എന്നിവരിൽ നിന്നും രെജിസ്‌ട്രേഷൻ ഫോം ഏറ്റുവാങ്ങിക്കൊണ്ട് ഇടവക വികാരി ഫാ. ലിജോ കൊച്ചുപറമ്പിൽ കിക്ക്‌ ഓഫ് നടത്തി.

ജൂൺ 7, 8, 9 തിയതികളിൽ ചിക്കാഗോ സേക്രഡ് ഹാർട്ട്  ക്‌നാനായ കത്തോലിക്കാ ഫൊറോനാ  ഇടവകയുടെ ആതിഥേയത്വത്തിലാണ് ക്യാമ്പ് നടത്തുന്നത്.  ക്‌നാനായ റീജിയണിലെ വിവിധ ഇടവകകളിൽ നിന്നുമുള്ള മിഷൻ ലീഗ് അംഗങ്ങൾ ക്യാമ്പിൽ പങ്കെടുക്കും.


സിജോയ് പറപ്പള്ളിൽ