ചിക്കാഗോ തിരുഹൃദയ മഹോത്സവത്തിന് കൊടിയേറി

ലിൻസ് താന്നിച്ചുവട്ടിൽ

ചിക്കാഗോ ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിലെ പ്രധാന തിരുനാളിന് കൊടിയേറി. കഴിഞ്ഞ നാല് ദിവസമായി നടന്ന കൂടാരയോഗതല ഒരുക്കത്തിന് ശേഷം വികാരി ഫാ.തോമസ് മുളവനാൽ തിരുന്നാളിന് തുടക്കം കുറിച്ച് കൊടിയേറ്റി. അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ, ഫാ. മെൽവിൻ, ഫാ. കെവിൻ , ഫാ. ജോയൽപയസ് , ഫാ. റ്റോം. കണ്ണന്താനം എന്നിവരും തിരുക്കർമങ്ങളിൽ കാർമികരായി.

വി. കുർബാനയെത്തുടർന്ന്  വിവിധ മിനിസ്ട്രികളുടെ നേതൃത്വത്തിൽ കലാപരിപാടികളും നടത്തപ്പെട്ടു. തിരുനാൾ ഞായറാഴ്ച സമാപിക്കും. കൈക്കാരന്മാരായ  തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളി, കിഷോർ കണ്ണാല, ജെൻസൺ ഐക്കരപ്പറമ്പിൽ എന്നിവർ തിരുനാളിൻറെ സുഗമമായ നടത്തിപ്പിനുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും..