ചിക്കാഗോ എക്യൂമെനിക്കൽ കുടുംബ സംഗമം സന്തോഷ പൂരിതമായി

ഏലിയാമ്മ പുന്നൂസ്

എക്യൂമെനിക്കൽ കൌൺസിൽ ഓഫ് കേരള ചർച്ചസ്  ഇൻ ചിക്കാഗോയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട കുടുംബ സംഗമം ഏവർക്കും സന്തോഷത്തിന്റെ അനുഭവമായി. മാർത്തോമാ ശ്ലീഹ സിറോ മലബാർ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട കുടുംബ സംഗമം സ്നേഹ വിരുന്നോടെ ആരംഭിച്ചു. പൊതുസമ്മേളനത്തിനു മുമ്പായി ചിക്കാഗോ ചെണ്ട ക്ലബ് അവതരിപ്പിച്ച ചെണ്ടമേളം പ്രോഗ്രാമിന് മികവുള്ളതായി.    റെവ, ഡോക്ടർ എം ജെ തോമസിന്റെ പ്രാരംഭ പ്രാർത്ഥനയോടെ പൊതുസമ്മേളനം ആരംഭിച്ചു.  കുടുംബ സംഗമത്തിൻ്റെ കൺവീനർ മാത്യു മാപ്ളേറ്റ്  ഏവരെയും സ്വാഗതം ചെയ്തു.  എക്യൂമെനിക്കൽ കൌൺസിൽ പ്രസിഡന്റ് വെരി.റെവ. സ്കറിയ തേലപ്പിള്ളിൽ കോർ എപ്പിസ്കോപ്പ അധ്യക്ഷ പ്രസംഗം നടത്തി.
കുടുംബ സംഗമത്തിൻ്റെ മുഖ്യ അതിഥി H.E. Mar Jacob Angadiyath കുടുംബ ജീവിതത്തെപ്പറ്റിയുള്ള അർത്ഥവത്തായ സന്ദേശം നൽകുകയും തുടർന്ന് ഭദ്ര ദീപം തെളിയിച്ചു സമ്മേളന ഉത്ഘാടനം നിർവഹിക്കയുംചെയ്തു.

സാമ്പത്തിക സഹായം നൽകിയ സ്പോൺസേഴ്സിനെ പ്രോഗ്രാം കോഓർഡിനേറ്റർ  ജോയ്സ് ചെറിയാൻ നന്ദി രേഖപ്പെടുത്തുകയും ഫലകങ്ങൾ നൽകി ആദരിക്കുകയും ചെയ്തു.
തൊണ്ണൂറോ അതിൽ അധികമായോ പ്രായമുള്ള മാതാ പിതാക്കളെ പൊന്നാട അണിയിച്ചു ആദരിക്കുന്ന ചടങ്ങും ഈ വർഷത്തെ പ്രേത്യേകത ആയിരുന്നു. ഏലിയാമ്മ പുന്നൂസ് ഈ ചടങ്ങിന് നേതൃത്വം നൽകി.

കൌൺസിൽ സെക്രട്ടറി പ്രേംജിത് വില്യംസ് സമ്മേളനത്തിൽ സംബന്ധിച്ച ഏവർക്കും നന്ദി രേഖപ്പെടുത്തി. എം സീ യായി ചുമതല വഹിച്ച ജേക്കബ് ജോർജ് പൊതു സമ്മേളനത്തിന്റെ നടപടികൾ നിയന്ത്രിച്ചു.
പൊതു സമ്മേളനാനന്തരം നടത്തപ്പെട്ട കൾച്ചറൽ പ്രോഗ്രാമിൽ വിവിധ ദേവാലയങ്ങളിൽ നിന്നുമുള്ള മനോഹരങ്ങളായ നൃത്തങ്ങൾ, സ്കിറ്റ്, ഗാനങ്ങൾ എന്നിവ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി.  സമ്മേളനത്തിൽ റാഫിളിലൂടെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്ക് സമ്മാനങ്ങൾ നൽകി.
ജാസ്മിൻ ഇമ്മാനുവേലും അലോന ജോർജ്ഉം കൾച്ചറൽ  പ്രോഗ്രാമിന്റെ എം സീ മാരായി പ്രവർത്തിച്ചു.
റെവ. ജോ വര്ഗീസ് മലയിൽ സമാപന പ്രാർത്ഥന നടത്തി. അഭിവന്ദ്യ അങ്ങാടിയേത് പിതാവിന്റെ ആശിർവാദ പ്രാർത്ഥനയോടെ കുടുംബ സംഗമം സമാപിച്ചു.
കുടുംബ സംഗമത്തിന്റെ നടത്തിപ്പിന് റെവ. ജോ വര്ഗീസ് മലയിൽ (ചെയർമാൻ ) മാത്യു മാപ്ലറ്റ് ( കൺവീനർ ), ജോയ്സ് ചെറിയാൻ പ്രോഗ്രാം കോഓർഡിനേറ്റർ കൂടാതെ 30 അംഗ കമ്മറ്റി കുടുംബ സംഗമത്തിന് നേതൃത്വം നൽകി.
രക്ഷാധികാരികളായ അഭി. മാർ ജേക്കബ് അങ്ങാടിയത് , മാർ ജോയ് ആലപ്പാട്ട് , വെരി. റെവ. സ്കറിയ തേലപ്പള്ളിൽ കോർ എപ്പിസ്കോപ്പ(പ്രെസിഡെന്റ്) റെവ. ജോ വര്ഗീസ് മലയിൽ (വൈസ്. പ്രെസിഡെന്റ് ) പ്രേംജിത് വില്യം ( സെക്രട്ടറി) ജേക്കബ് ജോർജ് (ട്രെഷറർ)ബീന ജോർജ് (ജോ. സെക്രട്ടറി )വര്ഗീസ് പാലമലയിൽ (ജോ. ട്രഷറർ) എന്നീ എക്സിക്യൂട്ടീവ് കമ്മിറ്റി എക്യൂമെനിക്കൽ കൗൺസിലിന് നേതൃത്വം നൽകുന്നു.