ബെൻസൻവിൽ ഇടവകയിൽ ആഘോഷമായ തിരുഹൃദയ വണക്കമാസ സമാപനം

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ ആഘോഷമായ തിരുഹൃദയ വണക്കമാസ സമാപനം നടത്തപ്പെടുന്നു. ജൂൺ 30 ഞായർ രാവിലെ 9.30 ന് തീരുഹൃദയ ഗ്രോട്ടോയിൽ തിരുഹൃദയ കൊന്തയും തുടർന്ന് പ്രദക്ഷിണമായി ദൈവാലയത്തിൽ എത്തി തീരുഹൃദയ പ്രതിഷ്ഠയും നടത്തപ്പെടും. തുടർന്ന് വി. കുർബ്ബാനയും നേർച്ച വിതരണവും നടക്കും. ഈശോയുടെ തിരുഹൃദയത്തിന് പ്രത്യേകമായി പ്രതിഷ്ഠിക്കപ്പെട്ട ഇടവക എന്ന നിലയിൽ ഇടവകജനങ്ങൾഒന്നാകെ ഒരു മാസമായി പ്രാർത്ഥിച്ച് ഒരുങ്ങി ഈ ജൂൺ മാസം പ്രത്യേകം കൊണ്ടാടി. വികാരി ഫാ. തോമസ് മുളവനാൽ, അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ, ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളി, കിഷോർ കണ്ണാല, ജെൻസൺ ഐക്കരപ്പറമ്പിൽ എന്നിവർ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

ലിൻസ് താന്നിച്ചുവട്ടിൽ പി.ആർ.ഓ.