പതിനഞ്ചാമത് കെസിസിഎന്‍എ കണ്‍വന്‍ഷന് തിലകക്കുറിയായി സാംസ്കാരിക ഘോഷയാത്ര

സാന്‍ അന്‍റോണിയോ: 15-ാമത് കെസിസിഎന്‍എ കണ്‍വന്‍ഷന്‍റെ രണ്ടാം ദിവസം സാംസ്കാരിക ഘോഷയാത്രയോടെ തുടക്കം കുറിച്ചു. കെസിസിഎന്‍എയുടെ 21 യൂണിറ്റുകളില്‍ നിന്നും എത്തിയ അംഗങ്ങള്‍ വര്‍ണശബളമായ ഘോഷയാത്രയില്‍ പങ്കെടുത്തു. ക്നാനായ സമുദായത്തിന്‍റെ പൈതൃകവും പാരമ്പര്യങ്ങളും ഘോഷയാത്രയിലുടനീളം പ്രതിഫലിച്ചിരുന്നു. മുത്തുക്കുടകളുടെയും താലപ്പൊലിയുടെയും ചെണ്ടമേളത്തിന്‍റെയും അകമ്പടിയോടെ ഓരോ യൂണിറ്റും യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ വളരെ ചിട്ടയായി നടത്തിയ ഘോഷയാത്ര കണ്‍വന്‍ഷന്‍ നഗരിയെ പ്രൗഢോജ്വലമാക്കി.ഘോഷയാത്രയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് കെ.സി. സി. എൻ. എ മുൻ പ്രസിഡൻ്റ് സിറിയക് കൂവക്കാട്ടിൽ പ്രസിഡൻ്റ് ഷാജി എടാട്ടിന് പതാക കൈമാറി.

കെസിസിഎന്‍എ ബാനറിന്‍റെ പിന്നില്‍ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായും പ്രസിഡണ്ട് ഷാജി എടാട്ടിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതിയും വിശിഷ്ടാതിഥികളും അണിനിരന്നു. എക്സിക്യൂട്ടീവ് വി.പി. ജിപ്സണ്‍ പുറയംപള്ളില്‍, ജനറല്‍ സെക്രട്ടറി അജീഷ് പോത്തന്‍ താമറത്ത്, ജോ. സെക്രട്ടറി ജോബിന്‍ കക്കാട്ടില്‍, ട്രഷറര്‍ സാമോന്‍ പല്ലാട്ടുമഠം, യൂത്ത് വി.പി ഫിനു തൂമ്പനാല്‍, ജോ. ട്രഷറര്‍ നയോമി മരിയ മാന്തുരുത്തില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജെറിന്‍ കുര്യന്‍ പടപ്പമാക്കില്‍, സാന്‍ അന്‍റോണിയോ യൂണിറ്റ് പ്രസിഡണ്ട് ഷീജ വടക്കേപറമ്പില്‍ തുടങ്ങിയവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്കി. കെ. സി. സി. എൻ. എ മുൻ പ്രസിഡൻ്റുമാരായ ബേബി ഊരാളിൽ , ജോർജ് നെല്ലാമറ്റം, ടോമി മ്യാൽക്കരപ്പുറത്ത്, ബേബി മണക്കുന്നേൽ, അലക്സ് മഠത്തിൽത്താഴെ, സിറിയക് കൂവക്കാട്ടിൽ  എന്നിവരും സന്നിഹിതരായിരുന്നു.
പോള്‍സണ്‍ കുളങ്ങര ചെയര്‍പേഴ്സണായുള്ള ഘോഷയാത്ര കമ്മിറ്റിയില്‍ ഡൊമിനിക് ചാക്കോണാല്‍, ബെറ്റി പതിയില്‍, റോണി വാണിയപുരയ്ക്കല്‍, ആല്‍ബിന്‍ പുലിക്കുന്നേല്‍ തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ നിയന്ത്രിച്ചു.