പാരിസ് ഒളിംപിക്‌സില്‍ ആദ്യ മെഡല്‍ സ്വന്തമാക്കി ഇന്ത്യ. ഷൂട്ടിങ്ങില്‍ മനു ഭാകറാണ് വെങ്കലം നേടിയത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് ഇന്ത്യയുടെ നേട്ടം. ഫൈനലില്‍ 221.7 പോയിന്റ് നേടിയാണ് മനു മൂന്നാമത് എത്തിയത്. സ്വര്‍ണവും വെള്ളിയും നേടിയത് കൊറിയന്‍ താരങ്ങളാണ്.
ഷൂട്ടിങ്ങില്‍ 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ മെഡല്‍ നേടുന്നത്. ഇതോടെ ഒളിംപിക്‌സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും മനുവിനെ തേടിയെത്തി.
- Cover story
- GULF
- NEWS
- KERALAM
- National
- NRI
- SOCIAL MEDIA
- SPECIAL STORIES
- SPORTS
- SubFeatured
- THE WIFI supplement
- USA & CANADA