വീണാജോര്‍ജിനെച്ചൊല്ലി പത്തനംതിട്ട സി.പി.എമ്മില്‍ തര്‍ക്കം: കേസ് നടത്താന്‍ പണം നല്‍കണമെന്ന് ജില്ലാ സെക്രട്ടറി; നയാപൈസ നല്‍കരുതെന്ന് ജില്ലാ കമ്മിറ്റിയംഗങ്ങള്‍

കേസ് നടത്താൻ വീണാജോർജിന് പണം നൽകണമെന്ന്  സിപിഐ(എം) പത്തനംതിട്ട ജില്ലാ സെക്രട്ടറി. ജയിക്കാൻ വേണ്ടി മാത്രം പാർട്ടിയുടെ ലേബൽ ഉപയോഗിച്ച വീണക്ക് നയാപൈസ കൊടുക്കരുതെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ. തിരഞ്ഞെടുക്കപ്പെട്ട് അധികനാൾ കഴിയും മുൻപെ തന്നെ ആറമ്മുള എം എൽ എക്ക് അഗനി പരീക്ഷ.

തിരഞ്ഞെടുക്കപ്പെട്ട് ഒൻപത് മാസങ്ങൾ തികക്കും  മുൻപെ തന്നെ വീണാജോ‍ർജിനെതിരെ പാർട്ടിയിൽ അസംതൃപ്തി പുകയുന്നു.  ശിവദാസൻ നായർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ഹൈക്കോടതിയിൽ നൽകിയ കേസ് വാദിക്കാൻ പണം നൽകണമെന്ന് പാർട്ടി ജില്ലാ നേതൃത്വത്തോട് എംഎൽ എ അവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച ചർച്ച ജില്ലാ സെക്രട്ടറിയെറ്റിൽ വന്നപ്പോഴാണ് അംഗങ്ങൾ രൂക്ഷ വിമർശനം നടത്തിയത്.

ജയിക്കാൻ വേണ്ടി മാത്രം പാർട്ടിയുടെ പേര്  ഉപയോഗിക്കുകയും ജയിച്ചതിനു ശേഷം പാർട്ടിയെ തിരസ്ക്കരിക്കുന്ന രീതിയിൽ  ആണ് വീണാ ജോർജ് പെരുമാറുന്നതെന്ന് എന്നുമാണ് പ്രധാനമായും ഉയർന്ന വിമർശനം   . ജില്ലയിലെ  നേതാക്കൾ വിളിച്ചാൽ എംഎ‍ൽഎ ഫോൺ എടുക്കാറില്ലെന്നും  ഒരിക്കൽ പോലും തിരികെ വിളിക്കാനുള്ള മാന്യത കാണിച്ചിട്ടില്ലെന്നും  ജില്ലാ സെക്രട്ടറിയെറ്റ് അംഗങ്ങൾ വിമർശിച്ചു. പാർട്ടി  സംഘടിപ്പിക്കുന്ന പരിപാടികളിൽ സ്ഥലം എംഎൽഎ വരാമെന്ന് ഏറ്റതിന് ശേഷം ഒരിക്കലും വരാറില്ല.

എന്നാൽ  ഓർത്തഡോക്സ് സഭയുടെ നടത്തുന്ന എല്ലാ പരിപാടികൾക്കും വീണാ ജോർജ് മറക്കാതെ പങ്കെടുക്കുന്നു എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഉയർന്നത് .കൃത്യമായ  കേഡർ സ്വഭാവം പാലിക്കുന്ന  സിപിഐ(എം) ൽ എം എൽ എ ജില്ലാ നേതൃത്വത്തിന് അതീതയായി വളരാനുള്ള ശൃമം നടത്തുന്നതായും ചർച്ച നടന്നു .തിരുവല്ലയിൽ നിന്നുള്ള സെക്രട്ടറിയേറ്റ് അംഗം സനൽകുമാറാണ് കൂടുതൽ വിമർശനം നടത്തയത്

വീണാ ജോർജ്  സമുദായത്തിന്റെ പേരിൽ വോട്ട് തേടി എന്ന് അരോപിച്ചാണ്  കോൺഗ്രസ് സ്ഥാനാർത്ഥി  ആയിരുന്ന കെ ശിവദാസൻ നായരുടെ പോളിങ് ഏജന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായ വി ആർ സോജി ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇത് തള്ളണമെന്ന് ആവശ്യപ്പെട്ട് എംകെ ദാമോദരൻ മുഖേന വീണ സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു.

ഈ കേസ് നടത്താനാണ്  വീണ മൂന്നരലക്ഷം രൂപ അനുവദിക്കണമെന്ന് പറഞ്ഞത്  .എംഎൽഎയ്ക്ക് ഒരു സഹായവും നൽകേണ്ട കാര്യമില്ലെന്ന് സെക്രട്ടറിയേറ്റംഗങ്ങൾ  പറഞ്ഞെങ്കിലും  മൂന്നരലക്ഷം  രൂപ നൽകാൻ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു തീരുമാനമെടുത്തു.

ഇപ്പോൾ അവശ്യപ്പെട്ട കാര്യം വീണാ ജോർജിന് സാധിച്ച് എടുക്കാൻ കഴിഞ്ഞെങ്കിലും  .വരും ദിവസങ്ങൾ അത്ര സുഗമം ആയിരിക്കില്ല എന്ന സൂചനകളാണ് ആറന്മുളയിൽ നിന്ന് ലഭിക്കുന്നത് .