ലോ അക്കാദമി ഭൂമിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ വിദ്യാര്‍ത്ഥികള്‍ പൂട്ടിച്ചു.

പേരൂര്‍ക്കട ലോ അക്കാദമിയിലെ ഭൂമിയില്‍ പ്രവര്‍ത്തിച്ചിരുന്ന ലക്ഷ്മിനായരുടെ വിവാദ ഹോട്ടല്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ പൂട്ടിച്ചു. അന്‍പതോളം വരുന്ന പ്രവര്‍ത്തകര്‍

പ്രകടനമായെത്തിയാണ് ഹോട്ടല്‍ അടച്ചത്. ഹോട്ടലിനു മുന്നില്‍ പ്രവര്‍ത്തകര്‍ കൊടിനാട്ടി. മേശകളും കസേരകളും അവിടെനിന്നു എടുത്തുമാറ്റി. കോളജിനായി നിര്‍മിച്ച കെട്ടിടത്തില്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത് നിബന്ധനകള്‍ മറികടന്നാണെന്ന് ആരോപണമുണ്ടായിരുന്നത്. അക്കാദമി കാന്റീന്‍ എന്ന പേരില്‍ നടത്തുന്ന റസ്റ്ററന്റിനു ഭക്ഷ്യസുരക്ഷാ ലൈസന്‍സില്ലെന്നും റവന്യൂ

വകുപ്പ് കണ്ടെത്തിയിരുന്നു. 2001 ല്‍ പത്തു സെന്റില്‍ നിര്‍മിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാന്റീന്‍ പുറത്തുനിന്നുള്ളര്‍ക്കും പ്രവേശനം അനുവദിക്കുന്ന ഹോട്ടലാക്കി മാറ്റുകയായിരുന്നു ലക്ഷമി നായരും സംഘവും.

ലോ അക്കാദമി പരിസരത്ത് പ്രവര്‍ത്തിച്ചിരുന്ന സഹകരണ ബാങ്കിനുനേരെയും

പ്രതിഷേധം ഉണ്ടായിരുന്നു. ബാങ്കിനുള്ളില്‍ കയറിയ പ്രവര്‍ത്തകരെ പൊലീസ് അനുനയിപ്പിച്ചു പുറത്തിറക്കി. തുടര്‍ന്ന് പ്രതിഷേധമായെത്തിയ കെഎസ്യു നേതാക്കളെ അറസ്റ്റു ചെയ്തുനീക്കി