പ്ലാസ്റ്റിക് രഹിത ഇരുമുടിക്കെട്ട്

ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ ഓരോ സീസണിലും ആറു കോടിയിലധികം തീര്‍ത്ഥാടകരാണ് സന്ദര്‍ശനം നടത്തുന്നത്. ഇവരെല്ലാം കൂടി അറുപത് ലക്ഷത്തോളം ടണ്‍ മാലിന്യം പുറം തള്ളുന്നു. ഇതു സൃഷ്ടിക്കുന്ന പാരിസ്ഥിതിക-ആരോഗ്യ പ്രശ്‌നങ്ങള്‍ നിയന്ത്രണാതീതമാണ്.
ശബരിമല പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശമായതിനാല്‍ കുപ്പി വെള്ളത്തിനും പ്ലാസ്റ്റിക് ക്യാരി ബാഗിനും കര്‍ശന നിയന്ത്രണം ഉണ്ട്. പക്ഷെ തീര്‍ത്ഥാടകര്‍ കൊണ്ടുവരുന്ന ഇരുമുടിക്കെട്ടിലെ പ്ലാസ്റ്റിക് മാലിന്യം ആരും കണക്കില്‍ എടുക്കുന്നില്ല. നിവേദ്യത്തിനു വേണ്ട പൂജാസാധങ്ങള്‍ പൊതിയുന്ന കവര്‍ മുപ്പതു മൈക്രോണ്‍ താഴെ ആയതിനാല്‍ പുനരുപയോഗ സാധ്യതകളെ അസാധ്യമാക്കുന്നു.

ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് കായംകുളം സ്വദേശികളായ സൂര്യനാഥ്, വിഷ്ണു, കൈലാസ്, ആനന്ദ് എന്നിവരാണ് പ്ലാസ്റ്റിക് രഹിത ഇരുമുടിക്കെട്ട് എന്ന ആശയം മുന്നോട്ട് വെക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ഇരുപത്തൊന്ന് സാധങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് മണികണ്ഠ ഇരുമുടിക്കെട്ട് എന്ന പേരില്‍ വിപണിയില്‍ ഇറക്കുന്നത്. നിവേദ്യത്തിനു ആവശ്യമുള്ള പൂജ ദ്രവ്യങ്ങള്‍ പേപ്പര്‍ കൊണ്ട് നിര്‍മിച്ച
പെട്ടികളില്‍ ആണ് പാക്ക് ചെയ്യുക. നിവേദ്യ വസ്തുക്കളില്‍ രാസവസ്തുക്കളുടെ സാന്നിധ്യം ഉണ്ടാക്കുന്ന ആരോഗ്യ പ്രശനങ്ങള്‍ ഭീകരമാണ്. ഡീസലും ഡാല്‍ഡയും
ചേര്‍ത്ത് നിര്‍മ്മിക്കുന്ന കര്‍പ്പുരം, തുണി കരിച്ചുണ്ടാക്കുന്ന ഭസ്മം, അറക്കപ്പൊടി അരച്ചുണ്ടാക്കുന്ന ചന്ദനം എന്നിവയൊക്കെ ആണ് മണ്ഡലകാലത്ത് വിപണിയില്‍ എത്തുന്നത്. നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ഉത്പാദകരില്‍ നിന്നു തന്നെ വാങ്ങി ഇവര്‍ ഗുണമേന്മ ഉറപ്പു വരുത്തുന്നു.
മണ്ഡലകാലത്തിനു ശേഷം മാലിന്യങ്ങള്‍ വന്യമൃഗങ്ങള്‍ തിന്നുന്നത് അവയുടെ കൂട്ടത്തോടെ ഉള്ള മരണങ്ങള്‍ക്ക് കാരണം ആകുന്നു, മാലിന്യങ്ങള്‍ കൂട്ടി ഇട്ടു കത്തിക്കുന്നത് പ്രദേശവാസികള്‍ക്ക് ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാക്കുന്നുണ്ട് .ജൈവഘടകങ്ങള്‍ ചേര്‍ത്ത് നിര്‍മിച്ച മണികണ്ഠ ഇരുമുടിക്കെട്ട് മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആകും അയ്യപ്പ സേവാസമാജം വഴി എപ്പോള്‍ തന്നെ അയ്യായിരം ഇരുമുടികള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചതായി യുവാക്കള്‍ പറഞ്ഞു. www.thatwamasi.in എന്ന വെബ് സൈറ്റിലുടെയും
ഉത്പന്നങ്ങള്‍ ലഭ്യമാണ്. പ്ലാസ്റ്റിക് രാസവസ്തു രഹിത ഇരുമുടികെട്ടിന് ആയിരം രൂപയില്‍ താഴയേ വില വരുകയുള്ളു. നിലക്കല്‍, പന്തളം, ഇടത്താവളം, പ്രധാന ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉടന്‍ തന്നെ കടകള്‍ തുടങ്ങാന്‍ പദ്ധതി ഉണ്ട്. വാട്‌സാപ്പ് നമ്പര്‍ 9495526099.