സക്കീര്‍ ഹുസൈന്‍ പാര്‍ട്ടി ഓഫീസില്‍

sakeer-hussainവ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ സി.പി.എം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പാര്‍ട്ടി ഓഫീസീല്‍ എത്തിയതറിഞ്ഞ് പൊലീസും സംഭവസ്ഥലത്ത് എത്തി. ഇന്ന് ഹൈക്കോടതിയില്‍ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിക്കുകയും ഒരാഴ്ച്ചയ്ക്കകം കീഴടങ്ങാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതറിഞ്ഞ് ഇയാള്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയതാണെന്നാണ് അറിയുന്നത്. ഇയാള്‍ പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യാനായി മഫ്തി പോലീസ് പരിസരത്ത് അറസ്റ്റ് തടയാനായി പാര്‍ട്ടി പ്രവര്‍ത്തകരും ഏരിയാ കമ്മിറ്റി ഓഫീസില്‍ എത്തിയിട്ടുണ്ട്.