എനിക്ക് വായില്‍ തന്നിട്ട് ഒരുത്തനും ഇവിടെ  ജീവിക്കേണ്ടെന്ന് ഭീഷണിപ്പെടുത്തി സൂപ്പര്‍താരം

എനിക്ക് വായില്‍ തന്നിട്ട് ഒരുത്തനേം ഞാന്‍ ഇവിടെ ജീവിക്കാന്‍ സമ്മതിക്കില്ലെന്ന് താരസംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഒരു സൂപ്പര്‍ താരത്തിന്റെ ഭീഷണി.

നടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്ന നടനാണ് ഇന്നലെ നടന്‍ സിദ്ദിഖിന്റെ ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ പൊട്ടിത്തെറിച്ചത്.

 

എന്നെ ചിലര്‍ വേട്ടയാടുമ്പോള്‍ എല്ലാവരും കൈയും കെട്ടി നോക്കി നില്‍ക്കുകയാണ്. എല്ലാവനും എന്റെ തനിനിറം കാണുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.

മമ്മൂട്ടി, ഇന്നസെന്റ്, ഇടവേള ബാബു എന്നിവരുടെ സാന്നിധ്യത്തിലാണ് താരം പൊട്ടിത്തെറിച്ചത്.