ഗ്രാൻഡ് കേരളാ ഷോപ്പിങ്ങ് ഫെസ്റ്റിവൽ ഉപേക്ഷിച്ചു

 

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വ്യാപാര ഉത്സവം എന്ന പേരിൽ ആരംഭിച്ച ഗ്രാൻഡ് കേരളാ ഷോപ്പിങ്ങ് ഫെസ്റ്റിവൽ ഇനി നടത്തേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു.കേരള സർക്കാരിൻ്റെ ടൂറിസം വകുപ്പാണ് കഴിഞ്ഞ ഒൻപത്  വർഷമായി മേള നടത്തി വരുന്നത് .വ്യപാര മേള വിചാരിച്ചപോലെ അത്ര വിജയമായില്ല എന്നാണ് ടൂറിസം വകുപ്പിൻ്റെ വിലയിരുത്തൽ.വ്യാപാരം ചെറിയ തോതിൽ  വർദ്ധിച്ചു എന്നതല്ലാതെ പദ്ധതി ലക്ഷ്യമിട്ടിരുന്ന പോലെ വിദേശ ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകർഷിക്കാനായില്ല, മേളയുടെ നടത്തിപ്പ് വകയിൽ എട്ട് കോടി രൂപയോളം വിവിധ സ്ഥാപനങ്ങൾക്ക് ഇപ്പോൾ തന്നെ കുടിശിക  നൽകാനുണ്ട്. ഇതൊക്ക കാരണമാണ് മേള ഉപേക്ഷിക്കുന്നത് .

ലോക പ്രശസ്തമായ ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലിൻ്റെ മാതൃകയിലാണ് ഒന്നര മാസം നീണ്ട് നിൽക്കുന്ന ഷോപ്പിങ്ങ് മാമാങ്കം കേരളത്തിൽ ആരംഭിച്ചത് .2007 ൽ ആരംഭിച്ച മേളയിൽ  പതിനൊന്ന് കോടിയുടെ സ്വർണ്ണംവും നാല് കോട് രൂപയുടെ ക്യാഷ് പ്രൈസും ഒരോവട്ടവും നൽകിയിരുന്നു.ഗ്രാൻഡ് കേരളാ ഷോപ്പിങ്ങ് ഫെസ്റ്റിവലിൻ്റെ ഭാഗമായ കടകളിൽ വ്യാപാരം വർദ്ധിച്ചിരുന്നു.ആദ്യ വർഷം 2195 കോടിയുടെ വ്പാപാരമാണ് നടന്നത് .പിന്നിട് 2014 വ്യപാര വ്യവസായ ഏകോപന സമിതി മേളയിൽ പങ്കാളിയായപ്പോൾ വ്യാപാരം 91351 കോടി രീപയിലേക്ക് ഉയർന്നിരുന്നു.

നോട്ട് നിരോധനവും അതിനോട് അനുബന്ധിച്ച് ഉണ്ടായ നകുതിയിലെ കാർക്കശ്യതയും വ്യാപാരികളെ മേളയിൽ നിന്ന് അകറ്റി എന്ന് ഒരു  സത്യമാണ് .കാരണം നികുതി നൽകിയ ബില്ലുകൾ മാത്രമെ സമ്മാനത്തിനുള്ല നറുക്കെടുപ്പിന് പങ്കെടുപ്പിക്കയുള്ളു.നേരത്തെ പല കച്ചവടക്കാരും  കൃത്യമായി നികുതി ഫയൽ ചെയ്യാതെ രക്ഷപെടാനുള്ല പഴുതുകൾ കണ്ടത്തിയിരുന്നു.ഒാൺ ലൈൻ ഇടപാടുകൾ വന്നതോടെ ഇത്തരം തട്ടിപ്പുകൾ നടക്കാതെ വന്നു. വ്യപാര വ്യവസായ ഏകോപന സമിതി നേതാക്കൾ ജിക്കെഎസ്എഫിനെ നികുതിയിളവ് നൽകണമെന്ന അടുത്തിടെ വാദിച്ചിരുന്നു.

ഇതെല്ലാം കൂട്ടിച്ചേർത്ത് വായിച്ചാൽ എന്തുകൊണ്ട് ഗ്രാൻഡ് കേരളാ ഷോപ്പിങ്ങ് ഫെസ്റ്റിവൽ നിർത്തലാക്കി എന്ന ചിത്രം വ്യക്തമാകും