പാര്‍ലമെന്‍റ് പ്രക്ഷുബ്ധമാകും

ന്യൂഡൽഹി  -ബുധനാഴ്ച്ച തുടങ്ങുന്ന   പാർലമെന്‍റ്  ശീതകാലസമ്മേളനം ഇത്തവണ പ്രക്ഷുബ്ധമാകും ,
ഉയർന്ന മൂല്യമുള്ള നോട്ടുകളുടെ നിരോധനം മൂലം വിവിധ മേഘലകളിൽ തുടരുന്ന സ്തംഭനാവസ്ഥക്ക് ഒരാഴ്ച്ച കഴിഞ്ഞിട്ടും
അയവുവന്നിട്ടില്ല .വിപണിയിൽ പണമില്ലാത്തതും, എ റ്റി എമ്മുകൾക്കും ബാൻക് കുൾക്കും മുന്നിലെ നീണ്ട തിരക്കും ജനരോക്ഷം ശക്തമാക്കിയിട്ടുണ്ട് .
ഈ വിഷയത്തിൽ  പ്രതിപക്ഷ കക്ഷികൾ യോജിച്ച പ്രതിഷേധത്തിന് ഒരുങ്ങുകയാണ് .ഭരണ കക്ഷിയായ എൻ ഡി എ യിൽ നിന്നുതന്നെ ഇക്കാര്യത്തിൽ വിമർശനം ഉയരുന്നുണ്ട് .സഖ്യ കക്ഷിയായ ശിരോമണി അകാലിദൾ ,ശിവസേന എന്നിവർ ഭിന്നത അറിയിച്ചുകഴിഞ്ഞു. ഉയർന്ന മൂല്യമുള്ള നോട്ടുകളുടെ നിരോധനം രാജ്യത്ത് സാന്പത്തിക അരാജകത്വം ഉണ്ടാക്കിയ അശാസ്ത്രീയ തീരുമാനമാണ് എന്നാണ് ശിവസേനയുടെ വിമർശനം .
പുതിയ നോട്ടുകൾ ലഭ്യത ഉറപ്പ് വരുത്തി ,സാധാരണ നിലയിൽ ആകുന്നവരെ  അസാധുവാക്കൽ തീരുമാനം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്ത ദിവസം  പ്രതിപക്ഷം രാഷ്ട്രപതിയെ കാണും
അതേസമയം നോട്ട് അസാധുവാക്കിയ തീരുമാനം പിൻവലിക്കില്ലെന്ന് പാർലമെൻ്ററി പാ‌ർട്ടിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി .