തോമസ് ഐസക്കിന്റെ പ്രസ് സെക്രട്ടറിയെ പുറത്താക്കി

ധനകാര്യ മന്ത്രി തോമസ് ഐസക്കിൻ്റെ പ്രസ് സെക്രട്ടറി മനോജ് പുതിയവിളയെ  പുറത്താക്കി .നിയമസ്ഭയിൽ മന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻപ് വിശദാംശങ്ങൾ അടങ്ങിയ കുറിപ്പ് മാധ്യമങ്ങൾക്ക് ലഭിക്കാൻ ഇടയായതാണ് കാരണം.

രഹസ്യ സ്വഭാവമുള്ള ബജറ്റ് ചോർന്നു എന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയിരുന്നു.നിയമസഭയിൽ ബജറ്റ് അവതരണം നടക്കവെ ഇറങ്ങിപ്പോയ   പ്രതിപക്ഷം  രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ മിഡിയാ റൂമിൽ  ലഭിച്ച വിശദാംശ്ങ്ങൾ ഉപയോഗിച്ച ബദൽ ബജറ്റ് അവതരണം നടത്തി.

ഇടതുപക്ഷ സർക്കാരിനെയാകെ നാണക്കേടിലാക്കിയ സംഭവത്തിന് ഉത്തരവാദി എന്ന നിലക്കാണ് മനോജ് പുതിയ വിളയെ തൽ  സ്ഥാനത്ത് നിന്നും നീക്കം ചെയ്തത്. പ്രസ് സെക്രട്ടറിയുടെ ഈ മെയിൽ വിലാസത്തിൽ നിന്ന് തന്നെയാണ് മാധ്യമങ്ങൾക്ക് ഇ മെയിൽ സന്ദേശം ലഭിച്ച് എന്നതും പുറത്താക്കലിന് ആക്കം കൂട്ടി.

സാധാരണയായി ബജറ്റ് അവതരണത്തിന് ശേഷം നടക്കാറുള്ള വാർത്താ സമ്മേളനത്തിന് ശേഷമാണ് വിശദാംശങ്ങൾ അടങ്ങിയ കുറിപ്പ് മാധ്യമങ്ങൾക്ക് നൽകാറുള്ളത് .പക്ഷെ ഇത്തവണ മന്ത്രിയുടെ പ്രസംഗം പൂർത്തിയാകുന്നതിന് മുൻപ് തന്നെ വിവരം ലഭിക്കുകയായിരുന്നു.