മഹേഷ് ചന്ദ്രന്‍ വൈദ്യുതി-ദേവസ്വം മന്ത്രിയുടെ പ്രസ് സെക്രട്ടറി

മാതൃഭൂമി ചാനലിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് മഹേഷ് ചന്ദ്രന്‍ വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ് സെക്രട്ടറിയായി ചുമതലയേറ്റു. അഡീഷണല്‍ പ്രൈവറ്റ്് സെക്രട്ടറി തസ്തികയിലാണ് നിയമനം. സിപിഎം നേതാക്കളുമായുളള അടുപ്പവും വര്‍ഷങ്ങളായി സിപിഎം വാര്‍ത്തകള്‍ ചെയ്ത പരിചയവുമാണ് അദ്ദേഹത്തെ തുണച്ചത്. പന്തളം എന്‍.എസ്.എസ് കോളേജില്‍ എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനും യൂണിയന്‍ ഭാരവാഹിയുമായിരുന്നു മഹേഷ്. ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹേഷ് ചന്ദ്രന്റെ ഭാര്യ ആരതി മാതൃഭൂമി ചാനലില്‍ ന്യൂസ് എഡിറ്ററാണ്.