കൊല്ലം ആയുരിലുണ്ടായ ബസ് അപകടത്തിൽ ഒരാ‌ൾ കൂടിമരണത്തിന് കീഴടങ്ങി

 ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.

കൊല്ലം ജില്ലയിലെ  ആയൂരിൽ  ഇന്നലെ സൂപ്പർ ഫാസ്റ്റും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ചികിത്സയിൽ ഉണ്ടായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.

അമിത വേഗത്തിൽ വന്ന സ്വകാര്യ ബസാണ് അപകടത്തിന് കാരണം .  അപകടത്തിൽ ടെക്നോപാർക്കിലെ ഐറ്റി ജീവനക്കാരായ രണ്ട് യുവതികളും ഒരു യുവാവും  ഇന്നലെ മരിച്ചിരുന്നു

ബസിൽ ഉണ്ടായിരുന്ന  മുപ്പതോളം പേരെ ഗുരുതരനിലയിൽ വെഞ്ഞാറമൂട്, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .ഇതിൽ ഒരാളാണ് ഇന്ന് മരിച്ചത് . ഇപ്പോഴും നിരവധി പേരുടെ നില ഗുരുതരമായി തന്നെ  തുടരുന്നു.

ഇന്നലെ അപകടത്തിൽപ്പെട്ട രമ്യയെ മരണം തട്ടിയെടുത്തത് പെണ്ണുകാണൽ ചടങ്ങിന് പോകുന്നതിനിടെ   ഇന്നായിരുന്നു ചടങ്ങുകൾ നടത്താൻ നിശ്ചയിച്ചിരുന്നത്  കുറുപ്പംപടി കൊട്ടിക്കൽ വീട്ടിൽ വർക്കി -മേരി ദമ്പതികളുടെ മകളാണ്  രമ്യ.

മുംബെയിൽ നിന്ന് വരൻ്റെ വീട്ടുകാർ  ഇന്നലെ തന്നെ  ചടങ്ങിനായി യാത്ര പുറപ്പെട്ട് കഴിഞ്ഞിരുന്നു

യാത്രാ മധ്യേയാണ്  വരൻ രമ്യയുടെ മരണവാർത്ത അറിയുന്നത് . ഇൻക്വസ്റ്റ് നടപടികൾക്കുശേഷം ഉച്ചയോടെ പോസ്റ്റുമോർട്ടത്തിന് വിധേയമാക്കുന്ന മൃതദ്ദേഹം പിന്നീട് ഫ്രീസറിൽ സൂക്ഷിക്കുമെന്നും സംസ്‌കാര ചടങ്ങുകൾ നാളെനടത്തുമെന്നുമാണ് ബന്ധുക്കൾ നൽകുന്ന വിവരം. ഒപ്പമുണ്ടായിരുന്ന രമ്യയുടെ സഹോദരി അമ്മുവിനും പരിക്കേറ്റു. കൈയുടെ അസ്ഥിക്ക് പൊട്ടലേറ്റ അമ്മു ഇപ്പോഴും അപകടത്തിന്റെ ആഘാതത്തിൽ നിന്നും മുക്തയായിട്ടില്ല.

തിരുവനന്തപുരത്തെ  ടെക്‌നോപാർക്കിൽ നിന്നും അങ്കമാലിയിലേക്ക് പോയ  കെഎസ്ആർടിസി ബസ്സാണ് അപകടത്തിൽപ്പെട്ടത്. ടെക്‌നോ പാർക്കിലെ ജോലിക്കാർ  വീടുകളിലേക്ക് മടങ്ങാൻ ആശ്രയിക്കുന്ന ബസാണിത്  . അതുകൊണ്ട് തന്നെ അപകടത്തിൽപ്പെട്ടവരിൽ ഏറെയും ഐറ്റി കമ്പനി  ജീവനക്കാരാണ് .അമിതവേഗതയിലായിരുന്ന സ്വകാര്യബസ് സൂപ്പർഫാസ്റ്റിന്റെ വശത്തുവന്ന് ഇടിക്കുകയായിരുന്നുവെന്നു പറയപ്പെടുന്നു. അപകടത്തിൽ കെഎസ്ആർടിസി ബസ് നിശ്ശേഷം തകർന്നിരുന്നു. കെഎസ്ആർടിസി ബസിലുണ്ടായിരുന്നവരാണു മരിച്ചത്.