ഉള്ളിക്കറിയല്ല അസല്‍ ബീഫ് തന്നെ

 കുമ്മനം ഉദ്ഘാടനം ചെയ്ത ആര്‍.എസ്.എസ് ഭക്ഷ്യമേളയില്‍ വിളമ്പിയത് ബീഫ്

കോട്ടയത്തെ ചക്ക മഹോത്സവത്തില്‍ പുലിവാല്‍ പിടിച്ച് ആര്‍.എസ്.എസ്, ബി.ജെ.പി നേതൃത്വം

കോട്ടയം: ബീഫ് കഴിക്കുന്നതിനെതിരെ പ്രതിഷേധവും പ്രക്ഷോഭവും സംഘടിപ്പിക്കുന്ന ആര്‍.എസ്.എസിന്റെ സാമൂഹ്യ സേവന സംഘടനയായ സേവാഭാരതി സംഘടിപ്പിച്ച ചക്ക മഹോത്സവത്തില്‍ ബീഫ് വിഭവങ്ങള്‍ വിളമ്പി. കോട്ടയം പള്ളിക്കത്തോട് കമ്മ്യൂണിറ്റി ഹാളില്‍ കഴിഞ്ഞ മൂന്നു ദിവസമായി നടന്ന ചക്ക മഹോത്സവത്തിലാണ് ചക്കയുടെ കൂടെ ബീഫും വിളമ്പിയത്. മാര്‍ച്ച് മൂന്നിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് ചക്കമഹോത്സവം ഉദ്ഘാടനം ചെയ്തത്. സേവാഭാരതിയും അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റിയും ചേര്‍ന്നായിരുന്നു മേള സംഘടിപ്പിച്ചത്. അവഗണിക്കപ്പെടുന്ന നാടന്‍ വിഭവങ്ങളുടെ സംരക്ഷണം എന്ന നിലയ്ക്കാണ് ചക്ക മഹോത്സവം ഇവര്‍ സംഘടിപ്പിച്ചത്. ജില്ലയിലെ തന്നെ ആര്‍.എസ്.എസ്. , ബി.ജെ.പി നേതാക്കളായിരുന്നു ഭക്ഷ്യമേളയിലെ നടത്തിപ്പുക്കാര്‍. ഏറ്റവുമധികം ചിലവുണ്ടായിരുന്ന കൗണ്ടറും ബീഫിന്റെതായിരുന്നു. ഇതിനു പുറമെ പന്നിക്കറിയും മേളയുടെ ഭാഗമായി വിളമ്പി.

whatsapp-image-2017-03-06-at-11-18-03-am

അതേസമയം ബീഫ് കഴിച്ചതിനെതിരെ ഉത്തരേന്ത്യയില്‍ നടന്ന കൊലപാതകവും, പ്രക്ഷോഭങ്ങളും നടത്തിയ ആര്‍.എസ്.എസ് തന്നെ തങ്ങള്‍ നടത്തിയ ചക്ക മഹോത്സവത്തില്‍ ബീഫ് ഉള്‍പ്പെടുത്തിയത് അണികള്‍ക്കിടയിലും ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ദില്ലി കേരളാ ഹൗസില്‍ പോലും ബാഫ് വിളമ്പിയെന്നാരോപിച്ച് ആര്‍.എസ് .എസ് പ്രിതിഷേധിച്ചിരുന്നു. ഇതിനെയൊക്കെ അന്ന് ന്യായീകരിച്ച സംസ്ഥാനത്തെ ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളാണ് പള്ളിക്കത്തോട്ടിലെ ബീഫ് മഹോത്സവത്തിലൂടെ പ്രതിസന്ധിയിലായത്.