ഇന്ദ്രജിത്തിന് ജിമ്മില്‍ പോകാന്‍ പറ്റുന്നില്ല

തിരുവനന്തപുരം: ഷൂട്ടിംഗ് തിരക്കുള്ളപ്പോള്‍ ഇന്ദ്രജിത്തിന് എല്ലാ ദിവസവും ജിമ്മില്‍ പോകാനൊക്കുന്നില്ല. യുവതാരങ്ങളെല്ലാം ഇപ്പോള്‍ ജിമ്മില്‍ പോയാണ് ശരീരഭംഗി നിലനിര്‍ത്തുന്നത്. എന്നാലും സമയം കിട്ടുമ്പോഴെല്ലാം എക്‌സര്‍സൈസ് ചെയ്യാറുണ്ട്. പക്ഷെ, ബോഡിബില്‍ഡിംഗിനായി ജിമ്മില്‍ പോകാറില്ല. അതിന് താല്‍പര്യവുമില്ല. ബോഡിമെയ്ന്റനന്‍സിനാണ് താല്‍പര്യം. ട്രഡ്മില്ല്, സൈക്ലിംഗ്, ലൈറ്റ് വെയ്റ്റ് ട്രെയിനിംഗ് എന്നിവയാണ് കൂടുതലും ചെയ്യുന്നത്. അതുകൊണ്ടാണ് എത്ര പ്രയാസമേറിയ ആക്ഷന്‍രംഗങ്ങളും ചെയ്യാനാവുന്നതെന്നും ഇന്ദ്രജിത്ത് പറഞ്ഞു. പെട്ടെന്ന് തടിക്കുന്ന ശരീരപ്രകൃതിയാണ് ഇന്ദ്രജിത്തിന്റേത് അതുകൊണ്ട് ഭക്ഷണ കാര്യത്തിലും നിയന്ത്രണങ്ങളുണ്ട്.

ഇന്ദ്രജിത് നായകനായ ടിയാന്റെ ചിത്രീകരണം ഹൈദരാബാദില്‍ നടന്നപ്പോള്‍ രാവിലെ സൈക്ലിംഗായിരുന്നു ചെയ്തിരുന്നത്. രാമോജിറാവു സ്റ്റുഡിയോയില്‍ വിശാലമായ റോഡുകളും പാര്‍ക്കുകളുമുണ്ട്. ആളുകളുടെ ശല്യവുമില്ല. അതേസമയം കൊച്ചിയിലാണെങ്കില്‍ രാവിലെ പതിവായി ജിമ്മില്‍ പോകാറുണ്ട്. ഭാര്യ പൂര്‍ണിമയും ഇന്ദ്രജിത്തും ഒരേ ജിമ്മിലാണ് പോകുന്നത്. എന്നാല്‍ ചാനല്‍ പരിപാടിയുള്ളപ്പോള്‍ പൂര്‍ണിമയുടെ ജിമ്മില്‍ പോക്ക് മുടങ്ങാറുണ്ട്.