പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ.പ്ലസ് വൺ വിദ്യാർത്ഥിനിയെ സ്കൂൾ പരിസരത്ത് വച്ച് പരിചയപ്പെടുകയും വീട്ടുകാരറിയാതെ പെൺകുട്ടിയ്ക്ക് മൊബൈൽ ഫോൺ വാങ്ങി നൽകി വശീകരിച്ച് വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മാറനല്ലൂർ ഊരൂട്ടമ്പലം കിടങ്ങപ്പള്ളി ക്കോണം രമ്യാ ഭവനിൽ നന്ദകുമാർ (24) നെയാണ് നെടുമങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ കാട്ടാക്കട സിഐയും മാറനല്ലൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.പ്രതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് .