സംവിധായകന്‍ ദീപന്‍ അന്തരിച്ചു

തിരുവനന്തപുരം: സംവിധായകന്‍ ദീപന്‍ (47) അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു. രോഗം കൂടിയതിനെ തുടര്‍ന്ന് ഇന്നലെ രാത്രി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മരണം സംഭവിച്ചു.

സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും. 2003ല്‍ ലീഡര്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായത്. ഷാജികൈലാസിന്റെ സംവിധായന സഹായിയായിരുന്നു.

പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ മകനാണ്. 2009ല്‍ പൃഥ്വിരാജിനെ നായകനാക്കി ചെയ്ത പുതിയമുഖം എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഹീറോ, ഡി കമ്പനി, സിം, ഡോള്‍ഫിന്‍ ബാര്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. ജയറാമിനെ നായകനാക്കി സത്യ എന്ന ചിത്രം പൂര്‍ത്തിയാക്കി. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചെയ്തുവരുകയായിരുന്നു.