കൈരളി ചാനലിനെതിരെ ആര്‍.എല്‍.വി രാമകൃഷ്ണന്‍

മണിയെ വിറ്റ് ചാനലിന്റെ റേറ്റിംഗ് കൂട്ടുന്ന ഇവറ്റകള്‍ക്ക് കുടുംബവും കൂടപിറപ്പുകളും ഉണ്ടാവുമോ ആവോ? 

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച ദുരൂഹത നീക്കുന്നതില്‍ സര്‍ക്കാരും സിനിമാ പ്രവര്‍ത്തകരും ഇടപെടാത്തതിലുള്ള അതൃപ്തി അറിയിച്ച് അനുജന്‍ ആര്‍.എല്‍.വി രമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

സി.പി.എം നിയമന്ത്രണത്തിലുള്ള കൈരളി ചാനലിനെയും രാമകൃഷ്ണന്‍ രൂക്ഷമായി വിമകര്‍ശിക്കുന്നുണ്ട്. മണിയുടെ മരണം വിറ്റ് റേറ്റിംഗ് കൂട്ടിയ ചാനല്‍ ഇപ്പോള്‍ തങ്ങളുടെ കുടുംബത്തെ ആക്ഷേപിക്കുകയാണ്. അടുത്തിടെ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ചും രാമകൃഷ്ണന്‍ സംശയമുന്നയിക്കുന്നുണ്ട്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

“മണി ചേട്ടന്‍ മരിച്ചതിനു ശേഷം നിരവധി ആളുകള്‍ ചോദിച്ച രണ്ട് ചോദ്യങ്ങള്‍ ഉണ്ട് കേസിന്റെ കാര്യങ്ങള്‍ നോക്കാന്‍ സര്‍ക്കാരും, സിനിമാ മേഖലയിലെ ആളുകളും വരുന്നുണ്ടോ എന്ന്? പ്രത്യേകിച്ച് ഒരു നടിയുടെ കേസ് കഴിഞ്ഞതിനു ശേഷം ആളുകള്‍ രോഷാകുലരായി ചോദിച്ചു എന്താ മണി ചേട്ടന്റെ കാര്യത്തില്‍ ഇവര്‍ വേണ്ടത്ര ഉത്സാഹം കാണിക്കാത്തത് എന്ന്? ഒരു കൂടപിറപ്പ് എന്ന നിലയില്‍ പറയുകയാണ് പ്രിയ കലാഭവന്‍ മണി സ്നേഹിതരെ:… ഇത് നമ്മുടെ വിധിയായിരിക്കാം. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒരു പക്ഷെ നല്ല തിരക്കിലായിരിക്കാം, അല്ലെങ്കില്‍ വിഷമം കൊണ്ടായിരിക്കാം ഈക്കാര്യത്തെ ഒറിച്ച് അന്വേഷിക്കാത്തത്. എന്നാലും ഇവരോടെല്ലാം ഒരപേക്ഷയുണ്ട്. സ്നേഹിച്ചിലേലും ഉപദ്രവിക്കരുത്. മലയാള സിനിമയിലെ ഒരുതാരം ചെയര്‍മാനായ ചാനലില്‍ ഞങ്ങളുടെ കുടുംബത്തെ പ്രത്യേകിച്ച്, ഈ മരണത്തെ കുറിച്ച് അന്വേഷിച്ചിറങ്ങിയ സഹോദരനെ അടച്ച് ആക്ഷേപിക്കുന്ന രീതിയില്‍ ഈ കേസിലെ സംശയിക്കപ്പെടുന്നവരെ ഉള്‍പ്പെടുത്തി കൊണ്ട് ആക്ഷേപഹാസ്യ പരിപാടികള്‍ നടത്തിയത് കണ്ടു കാണും. കലാഭവന്‍ മണിയെ വിറ്റ് ചാനലിന്റെ റേറ്റിങ്ങ് കൂട്ടുന്ന ഇവറ്റകള്‍ക്ക് കുടുംബവും കൂടപിറപ്പുകളും ഉണ്ടാവുമോ ആവോ? അവര്‍ക്കാണ് ഈ ഗതി വന്നതെങ്കില്‍ എന്തായിരിക്കും ഇവരുടെ പ്രതികരണം?

ഇതിനായി മലയാള സിനിമയിലെ മറ്റൊരു സ്ത്രീ കഥാപാത്രം ചോദ്യങ്ങളുമായി അവതാരകയായി നിലകൊണ്ടു. ഇത് ഇവര്‍ക്ക് ചേര്‍ന്ന പരിപാടിയാണോ? അല്ല അവര്‍ക്ക് കൂടുബം ഉണ്ടെങ്കിലല്ലെ ഇതിന്റെ വേദന അറിയൂ. ഈ പറഞ്ഞ ആളുകള്‍ നടിയുടെ കേസ് വന്നപ്പോള്‍ ഊണും ഉറക്കവും കളഞ്ഞെങ്കിലും മേക്കപ്പ് വാരിതേച്ച് ഘോര ഘോര പ്രസംഗം നടത്തിയതും നമ്മള്‍ കണ്ടു. കൂട്ടത്തില്‍ ‘അമ്മ’യുടെ സംരക്ഷകനായ നിഷ്‌കളങ്കനായ അച്ഛനും? ഉണ്ടായിരുന്നു.

ഈ കേസ് നല്ല രീതിയില്‍ അന്വേഷിച്ച് കണ്ടെത്തും എന്ന് വിശ്വാസം അര്‍പ്പിച്ച ഭരണം എന്തുകൊണ്ട് മൗനം പാലിക്കുന്നു? കേസ് ഇ. ആശ യെ കൊണ്ട് അന്വേഷിപ്പിക്കും എന്ന് പറയുകയും അതേ സമയം പോലീസിനെ കൊണ്ട് അന്വേഷിപ്പിച്ച് തെളിവുകള്‍ നശിപ്പിച്ച് ഇ. ആ ശയെ കൊണ്ട് ഏറ്റെടുപ്പിക്കാത്ത വിധത്തില്‍ ആക്കാന്‍ ഉപദേശം കൊടുത്ത ഉപദേശകന്‍ ആരായിരിക്കും.? കേരളത്തിലെ മറ്റൊരു കേസിലൂം സംശയിക്കപ്പെടുന്നവര്‍ക്ക് ഇതുപോലെ അവസരം ഉണ്ടാക്കി കൊടുത്ത സംഭവം ഉണ്ടായിരിക്കില്ല. ഇതിന്റെ പിന്നിലെ ഉപദേശകനും ഒരാള്‍ തന്നെയായിരിക്കും അല്ലെ !മറ്റൊരു പരിപാടി കിട്ടിയില്ലെങ്കില്‍ കലാഭാവന്‍ മണിയുടെ കുടുംബത്തെ പീഡിപ്പിക്കുന്ന പരിപാടി ഉണ്ടാക്കാന്‍ കലാഭവന്‍ മണിയുടെ കൂടെ നിന്ന് ഉപ്പും ചോറും ഉണ്ടവര്‍ കയറ്റി ഇരുത്തി കുടുംബത്തിനെതിരെ കാണിക്കുന്ന കോപ്രായങ്ങളും നമ്മള്‍ കണ്ടു. നന്ദികെട്ട ഇവറ്റകള്‍ക്ക് ഇപ്പോ വേറെ ജോലിയും പണിയും ഇല്ല.  കട്ട് തിന്നത് ഇപ്പോള്‍ ചര്‍ദ്ദിച്ച് തിന്നുകയാണിപ്പോള്‍ ഇവറ്റകള്‍. കേരളത്തിലെ മറ്റൊരു കുടുംബത്തിനും സമുദായത്തിനും ഇങ്ങനെയൊരു ഗതി ഉണ്ടായിട്ടുണ്ടാവില്ല. ഈ പീഢനം എന്തിനു വേണ്ടി ആയിരിക്കും? ഒരു കാര്യം പ്രിയ സുഹൃത്തുക്കളെ നിങ്ങള്‍ ഓര്‍ക്കുക ഇന്ന് ഞങ്ങള്‍ക്കാണെങ്കില്‍ നാളെ നിങ്ങള്‍ക്കായിരിക്കും ഈ വിധി. ഇന്നത്തെ താരങ്ങള്‍ നാളെ ആരും അല്ലാ, ഇന്നത്തെ ന്യൂസ് പേപ്പര്‍ ആണ് നാളത്തെ വേസ്റ്റ്! നമ്മുടെ കണ്‍മുന്‍പില്‍ എത്രയോ പഴയ താരങ്ങള്‍ ഉണ്ട് ഇതിനുദാഹരണമായി. ഒരു നിമിഷം മിന്നുന്ന ഫ്ലാഷ് വെളിച്ചത്തിന്റെ മുന്‍പില്‍ നിന്നും മാറി നിങ്ങളുടെ കുടുംബത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കുക, അവിടെ നിങ്ങളുടെ അച്ഛനേയും അമ്മയേയും കൂടപിറപ്പുകളെയും സ്നേഹിക്കുന്നുവെങ്കില്‍ മാത്രം കലാഭവന്‍ മണിയുടെ കുടുംബാഗങ്ങളുടെ അവസ്ഥ ഒന്നു മനസ്സിലാക്കുക: സഹകരിക്കുക’

കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍…. മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍’: ! ഒരു കാര്യം ഈ കേസില്‍ നിന്നും പിന്‍മാറാന്‍ എന്തു നാടകം നിങ്ങള്‍ കളിച്ചാലും ജീവന്‍പോകും വരെ ഞങ്ങള്‍ പോരാടും, ഞങ്ങള്‍ക്കൊപ്പം മിന്നുന്ന താരങ്ങളില്ല എങ്കിലും മിന്നാമിനുങ്ങായ മണി ചേട്ടനെ സ്നേഹിക്കുന്ന മണ്ണിന്റെ മണമുള്ള നല്ല മനുഷ്യര്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ട്. അതു മതി.”