സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി; സര്‍ക്കാരിന്റെ വ്യക്തതാ കേസ് തള്ളി 25,000 രൂപ പിഴയിട്ട് സുപ്രീംകോടതി; സെന്‍കുമാറിന്റെ പരാതിയില്‍ കോടതി അലക്ഷ്യ നോട്ടീസ്; വിധി നടപ്പാക്കിയില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്നും മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിക്കണമെന്ന വിധിയില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. കോടതിച്ചെലവായി 25,000 രൂപ കെട്ടിവെക്കാന്‍ കോടതി ഉത്തരവിട്ടു.

സര്‍ക്കാരിന്റെ നടപടി ന്യായീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഇതിനുപുറമേ നിയമനം വൈകുന്നതില്‍  സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കാനും കോടതി തീരുമാനിച്ചു. ചൊവ്വാഴ്ചയാകും ഇത് പരിഗണിക്കുക.

ഇതിനുപുറമേ നിയമനം വൈകുന്നതില്‍  സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കാനും കോടതി തീരുമാനിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം തേടി കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു.

തല്‍ക്കാലം ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാക്കേണ്ടെന്നും കോടതി പറഞ്ഞു. വിധി നടപ്പാക്കിയില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്നും കോടതി വ്യക്തമാക്കി.

. സെന്‍കുമാറിനെ ഡിജിപിയായി പുനർ നിയമിക്കണമെന്ന ഏപ്രിൽ 24ാം തീയതിയിലെ ഉത്തരവ് ഇതുവരെയും നടപ്പാക്കാത്ത സംസ്ഥാന സർക്കാരിനും ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കും ഇന്നത്തെ സുപ്രീംകോടതി നടപടികൾ ഏറെ നിർണ്ണായകമായിരുന്നു. ചീഫ്‌ സെക്രട്ടറി നളിനി നെറ്റോയെ ഒന്നാം എതിര്‍കക്ഷിയാക്കിയാണ്‌ സെന്‍കുമാരിന്‍റെ കോടതി അലക്ഷ്യ ഹര്‍ജി.

തന്നെ പോലീസ്‌ മേധാവി സ്ഥാനത്ത്‌ നിന്ന്‌ മാറ്റാന്‍ കാരണക്കാരിയായ നളിനി നെറ്റോ നിയമനം മനപൂര്‍വ്വം വൈകിപ്പിക്കുകയാണെന്നാണ്‌ ആരോപണം. 2015 മെയ്‌ 22 ലെ സര്‍ക്കാര്‍ ഉത്തരവ്‌ പ്രകാരം സെന്‍കുമാറിനെ ഡിജിപി യും പോലീസ്‌ ഹെഡ്ഡുമായാണ്‌ നിയമിച്ചതെന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വ്യക്തത അപേക്ഷ.