പയ്യന്നൂരില്‍ ആർ എസ് എസ് പ്രവര്‍ത്തകനെ നടുറോഡില്‍ വെട്ടിക്കൊന്നു

കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍.എസ്.എസ്പ്രവര്‍ത്തകനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി.  രാമന്‍തളി  കക്കംപാറ ആര്‍.എസ്.എസ്  മണ്ഡല്‍ കാര്യവാഹക്  ബിജുവാണ് കൊല്ലപ്പെട്ടത്.

മുട്ടം റോഡില്‍വച്ച്  ആയുധങ്ങളുമായെത്തിയ സംഘം ബിജുവിനെ ആക്രമിക്കുകയായിരുന്നു.  സംഭവസ്ഥലത്ത്തന്നെ മരിച്ച ബിജുവിനെ പൊലീസെത്തിയാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. പരിയാരംമെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. പയ്യന്നൂര്‍ കുന്നുരുവില്‍ ഡിവൈഎഫ്െഎ നേതാവ് ധനരാജ് കൊല്ലപ്പെട്ട കേസില്‍ പന്ത്രണ്ടാം പ്രതിയാണ് ബിജു. കൊലയ്ക്ക് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.