ഭരണപക്ഷത്തെ വിമര്‍ശിച്ച് സ്പീക്കര്‍: ചോദ്യങ്ങള്‍ക്ക് മറുപടി ഇല്ലാത്തത് നിരുത്തരവാദപരം

തിരുവനന്തപുരം:പ്രതിപക്ഷത്തിന്‍െറ ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ ഉത്തരമില്ലാതെ ഒളിച്ചോടുന്ന ഭരണപക്ഷ നടപടിയില്‍ സ്പീക്കര്‍ ഇടപെടുന്നു. ഭരണപക്ഷത്തിന് ഇക്കാര്യത്തില്‍ കടുത്ത വിമര്‍ശനമാണ് സ്പീക്കറില്‍ നിന്ന് ഏല്‍ക്കേണ്ടിവന്നത്.

ചോദ്യങ്ങള്‍ക്ക് വ്യക്തകമായി ഉത്തരം നല്‍കാത്ത ഭരണപക്ഷ അംഗങ്ങളെയാണ് നിയമസഭ സപീക്കര്‍ ശ്രീരീമകൃഷ്ണന്‍ വിമര്‍ശിച്ചത്. പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ഇല്ലാത്തത് നിരുത്തരവാദപരമാണ്. ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരമില്ല എന്നത് വസ്തുതാപരമാണ്.

ഇതിന് ന്യായീകരണങ്ങള്‍ പര്യാപ്തമല്ല. ഓഫീസില്‍ ഏകീകരണമുള്ള മന്ത്രിമാര്‍ കൃത്യമായി ഉത്തരം നല്‍കുന്നുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും ഈ മാസം ഇരുപത്തിയഞ്ചിന് മുമ്പ് മറുപടി നല്‍കണം. അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ റൂളിങ്ങിനിടെയാണ് ഭരണപക്ഷത്തിനെതിരെ ശ്രീരാമകൃഷ്ണന്‍ വിമര്‍ശനം ഉന്നയിച്ചത്.