മുൻ മന്ത്രി ടി.എസ് ജോണിന്റെ എഞ്ചിനീയറിംഗ് കോളജ് പൂട്ടാൻ അനുമതി തേടി

മുൻ മന്ത്രിയും സ്പീക്കറും പ്രമുഖ കേരള കോൺഗ്രസ് നേതാവുമായിരുന്ന ടി.എസ്. ജോണിന്റെ നേതൃത്വത്തിൽ കാസർകോട് ആരംഭിച്ച എഞ്ചിനീയറിംഗ് കോളജ് പൂട്ടാൻ അനുമതി തേടി അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺ സിലിനെ സമീപിച്ചു, കാസർകോട് സെന്റ് ഗ്രിഗോറിയോസ് കോളജ് ഓഫ് എഞ്ചിനീയറിംഗിന്റെ മാനേജ്മെന്റ് പ്രതിനിധി ഡൽഹിയിൽ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിനെ സമീപിച്ച് കോളജിന്റെ അഫിലിയേഷൻ റദ്ദ് ചെയ്യാനുള്ള അനുമതി പത്രം സമർപ്പിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

tsjohn-chairmanകഴിഞ്ഞ വർഷം ടി.എസ് ജോൺഅന്തരിച്ചതോടെ കോളജിന്റെ നടത്തിപ്പ് തന്നെ അവതാളത്തിലായി. ജോണി ന്റെ ബന്ധുക്കൾ തമ്മിലുള്ള അസ്വാരസ്വങ്ങളും കോളേജിന്റെ തകർച്ചക്കിടയാക്കി.
ഈ വർഷം സംസ്ഥാനത്തെ അഞ്ച് എഞ്ചിനീയറിംഗ് കോളജുകൾക്ക് അഡ്മിഷൻ നടത്തുന്നതിനുള്ള അനുമതി സാങ്കേതിക സർവ്വകലാശാല നിഷേധിച്ചിരുന്നു. എഞ്ചിനീയറിംഗ് കോഴ്സുകളിൽ ചേരുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ ഒട്ടുമിക്ക സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളിലും ധാരാളം സീറ്റുകൾ ഒഴിഞ്ഞുകിടക്കയാണ്. സംസ്ഥാനത്തെ 136 എഞ്ചിനീയറിംഗ് കോളജുകളിലായി 17000 ത്തിലധികം സീറ്റുകൾ വിദ്യാർത്ഥികളെ കിട്ടാതെ ഒഴിഞ്ഞു കിടക്കയാണ്. ലാഭകരമല്ലാത്ത സ്കൂളുകൾ പൂട്ടുന്നതു പോലെ സംസ്ഥാനത്ത് എഞ്ചിനീയറിംഗ് കോളജുകളും പൂട്ടുന്നത് പതിവായിരിക്കയാണ്. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ സ്വാശ്രയ മേഖലയിൽ വ്യാപകമായി എഞ്ചിനീയറിംഗ് കോളജ് അനുവദിച്ചതിന്റെ ദുരന്തമാണിത്. മിക്ക സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളിലും പഠിപ്പിക്കാൻ ആവശ്യമായ ഫാക്കൽറ്റിയോ സാങ്കേതിക സൗകര്യങ്ങളോ മിക്ക സ്വാശ്രയ സ്ഥാപനങ്ങളിലുമില്ല.