മലയാള സിനിമയില്‍ വനിത സംഘടന

മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി ഒരു സംഘടന. ‘വുമണ്‍ കളക്ടീവ് ഇന്‍ സിനിമ’ എന്ന പേരിലാണ് സംഘടന രൂപീകരിക്കപ്പെട്ടിരിക്കുന്നു. മഞ്ജുവാര്യര്‍, റിമ കല്ലിങ്കല്‍, സജിത മഠത്തില്‍, വിധു വിന്‍സന്റ്, ബീന പോള്‍, പാര്‍വ്വതി എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന രൂപവത്കരിക്കപ്പെട്ടിരിക്കുന്നത്.

ഇന്ത്യന്‍ സിനിമയില്‍ വനിതകള്‍ക്കായി ഒരു സംഘടന ഇതാദ്യമാണ്. സംഘടനാ നേതാക്കള്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കും.

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഗൗരവമായി അഭിമുഖീകരിക്കുന്നതിനായാണ് ഇത്തരമൊരു സംഘടനയെന്ന് ഭാരവാഹികള്‍ പറയുന്നു. പുതിയ സംഘടന നിലവിലെ ഏതെങ്കിലും സിനിമാസംഘടനയ്ക്ക് ബദലല്ലെന്നും. അമ്മയിലോ മാക്ടയിലോ ഫെഫ്കയിലോ ഉള്ള ആര്‍ക്കുവേണേലും ഈ സംഘടനയില്‍ അംഗമാകാം.

ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. രാത്രിനേരങ്ങളിലും ജോലി ചെയ്യേണ്ടിവരുന്ന സ്ത്രീ സിനിമാപ്രവര്‍ത്തകര്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ മറ്റുള്ള സംഘടനകള്‍ ഗൗരവമായി പരിഗണിക്കുന്നില്ല എന്ന ആക്ഷേപങ്ങള്‍ക്കിടയിലാണ് ഇത്തരമൊരു സംഘടനയെന്ന് ശ്രദ്ധേയമാണ്.