ഡോ:എ .എസ് സന്ധ്യക്ക്‌ ഫൊക്കാനയുടെ ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാരം സുഗതകുമാരി സമ്മാനിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ

മലയാളത്തിനു സർവ്വാദരവോടുകൂടി ഫൊക്കാനയുടെ ഭാഷയ്ക്കൊരു ഡോളർ പുരസ്‌കാരം കൊല്ലം ഫാത്തിമമാതാ കോളേജിലെ അധ്യാപിക ഡോ:എ .എസ് സന്ധ്യക്ക്‌ മലയാളത്തിന്റെ സ്വന്തം സുഗതകുമാരി സമ്മാനിച്ചു.തിരുവനതപുരം പ്രസ്സ് ക്ളബ് ഹാളിൽ നടന്ന ചടങ്ങിൽ മലയാളത്തെ സ്നേഹിക്കുന്ന നൂറു കണക്കിന് സഹൃദയർ പങ്കെടുത്തു .
മലയാളത്തെ സ്നേഹിക്കാൻ ഫൊക്കാനയ്ക്കു ഇതിൽപ്പരം ഒരു പദ്ധതി ഇല്ല എന്ന് ചടങ്ങു് ഉത്‌ഘാടനം നിർവഹിച്ചു സുഗതകുമാരി പറഞ്ഞു.
കവയത്രി മണി എന്ന് വിളിക്കുന്ന ഡോ.എം വി പിള്ളയുമൊത്തുള്ള ഭാഷയ്‌ക്കൊരു ഡോളർ അനുഭവങ്ങൾ പങ്കുവച്ചായിരുന്നു പ്രിയ കവയത്രി സംസാരിച്ചു തുടങ്ങിയത് .അമേരിക്കയിൽ നടന്ന ഒരു കൺവൻഷനിൽ മലയാളത്തെ കുറിച്ച് ഒരു കവിത അവതരിപ്പിച്ചപ്പോൾ മണി(ഡോക്ടർ എം വി പിള്ള ) കണ്ണ് നിറഞ്ഞാണ് ആ കവിത കേട്ടത്‌.അത് വല്ലാത്ത ഒരു അനുഭവം ആയിരുന്നു.അവരുടെയൊക്കെ നേതൃത്വത്തിൽ തുടങ്ങിയ ഭാഷയ്‌ക്കൊരു ഡോളർ അവാർഡ് നൽകുമ്പോൾ നമ്മുടെ മലയാളം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു മലയാളിക്ക് എന്ന് പറയുന്നതിൽ വളരെ വിഷമം ഉണ്ട്.അതിനൊരു മാറ്റം ഉണ്ടാക്കാൻ ഇത്തരം അംഗീകാരങ്ങൾ ഉപകരിക്കട്ടെ .സുഗതകുമാരി പറഞ്ഞു.
മലയാളത്തിലെ ഏറ്റവും നല്ല ഗവേഷണപ്രബന്ധത്തിന് കേരള സര്‍വകലാശാല ഫൊക്കാനയുമായി ചേർന്ന് നൽകുന്ന ‘ഭാഷയ്‌ക്കൊരുഡോളര്‍’ (2015) പുരസ്‌കാരത്തിന് അർഹയായ ഡോ.സന്ധ്യ.എ.എസ് നു അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് നൽകിയത് .പുരസ്‌കാരത്തിന് അര്‍ഹമായ പ്രബന്ധം കേരള സര്‍വകലാശാല പ്രസിദ്ധീകരിക്കും. അവാര്‍ഡിനും പ്രസിദ്ധീകരണത്തിനുമുളള തുക നല്‍കുത് ഫൊക്കാനയാണ്.
‘ഫോക്‌ലോര്‍ ഘടകങ്ങള്‍ നോവലില്‍ – എസ്.കെ.പൊറ്റക്കാട് , വൈക്കം മുഹമ്മദ് ബഷീര്‍, കോവിലന്‍ എന്നിവരുടെ നോവലുകളെ ആസ്പദമാക്കിയുള്ള പഠനം’ എന്ന പ്രബന്ധമാണ് അവാര്‍ഡിനര്‍ഹമായത്. ഡോ. എം.എസ്. സുചിത്രയാണ് ഗവേഷണത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയത്. കേരള സര്‍വകലാശാലയില്‍ നിന്നാണ് പി.എച്ച്.ഡി. ലഭിച്ചത്. സാമൂഹിക പ്രസക്തി, ഗവേഷണരീതീശാസ്ത്രം, അക്കാദമിക പ്രാധാന്യം, ഉള്ളടക്കത്തിന്റെ നിലവാരം, വൈജ്ഞാനിക സംഭാവന എീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 2015-ല്‍ പി.എച്ച്.ഡി അവര്‍ഡ് ചെയ്ത 14 മലയാളം പി.എച്ച്.ഡി. തീസിസുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഡോ.സന്ധ്യ.എ.എസ്-ന്റെ പ്രബന്ധം തെരഞ്ഞെടുത്തത്.

കേരളാ സർവകലാശാലാ പ്രൊ വൈസ് ചാൻസലർ ഡോ:വീരമണി അധ്യക്ഷത വഹിച്ചു.മാതൃഭാഷയെ ,ആദരിക്കുവാനും ഫൊക്കാന 2007 മുതൽ ആരംഭിച്ച ഭാഷയ്‌ക്കൊരു ഡോളർ അവാർഡ് മാതൃഭാഷയോടുള്ള സ്നേഹം നിലനിർത്തുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.മലയാള ഭാഷയ്ക്കു അപചയം ഉണ്ടായിട്ടുണ്ട്.അത് മാറണം.മാതൃഭാഷ തന്നെ ഇല്ലാതാകുന്ന അവസ്ഥ.ഈ സാഹചര്യത്തിൽ ഇത്തരമൊരു അവാർഡ് സർവകലാശാലയോടു ചേർന്ന് നിൽക്കുന്നവരെ ഏറെ സന്തോഷിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഫൊക്കാനയുടെ പുതിയ കമ്മിറ്റിയുടെ പ്രവർത്തന പന്ഥാവിലെ ഒരു സുദിനം ആയിരുന്നു ഭാഷയ്ക്കൊരു ഡോളർ പുരസ്‌കാരദിനം എന്നും ,ഞങ്ങൾ ആരും ഇന്നുവരെ മലയാളത്തെ മറക്കാത്തവർ ആണെന്നും ,ആ ഓർമ്മ മനസിൽ ഉള്ളതുകൊണ്ടാണ് ഇപ്പോളും ഈ പുരസ്‌കാര ദാന ചടങ്ങു് ഭംഗിയായി മുന്നോട്ടു പോകുന്നതെന്നും ആശംസ അർപ്പിച്ച ഫൊക്കാന പ്രസിഡന്റ് തമ്പിചാക്കോ പറഞ്ഞു.
ഫൊക്കാന ആവിഷ്‌ക്കരിച്ച ഭാഷയ്‌ക്കൊരു ഡോളർ 2007 ൽ തുടങ്ങിയ അന്നുമുതൽ ഈ ചടങ്ങിൽ പങ്കെടുക്കുവാൻ ഭാഗ്യ സിദ്ധിച്ച ആളാണ് താൻ ,അതിൽ വലിയ അഭിമാനം ഉണ്ടെന്നു ഫൊക്കാന കേരളാ കൺവൻഷൻ ചെയർമാൻ പോൾ കറുകപ്പിള്ളിൽ ആശംസ പ്രസംഗത്തിൽ പറഞ്ഞു .മലയാളത്തെ നെഞ്ചേറ്റുന്നതിന്റെ ഭാഗമായി അമേരിക്കയിലുടനീളം മലയാളം ക്ളാസുകൾ സംഘടനകൾ നടത്തുന്നു .മലയാളം എഴുതുവാൻ സാധിച്ചില്ല എങ്കിലുംസംസാരിക്കുവാൻ ഞങ്ങളുടെ പുതു തലമുറ പഠിക്കുന്നു എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ മലയാളം മരിച്ചാലും അമേരിക്കൻ മലയാളി സമൂഹത്തിൽ മലയാളം മരിക്കില്ല എന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ആശംസ സന്ദേശത്തിൽ പറഞ്ഞു .ഓരോ വർഷം കഴിയുമ്പോൾ ഈ പുരസ്‍കാരത്തിനു പ്രസക്തി വർധിച്ചു വരുന്നു.ഫൊക്കാന കേരളാകൺവൻഷനിൽ മലയാളത്തിലെ പഴയതും പുതിയതുമായ എഴുത്തുകാർ ഫൊക്കാന സുവനീറുകൾക്കായി പ്രേത്യേകം നൽകിയിട്ടുള്ള രചനകൾ ഉൾപ്പെടുത്തിയ സമരണിക പുറത്തിറക്കുന്നത് മലയാള ഭാഷയ്ക്കു നൽകുന്ന ആദരവാണ് .അദ്ദേഹം പറഞ്ഞു.കേരളാ സർവകലാശാലയിൽ കുറച്ചുനാൾ ഫാക്കൽറ്റി ആയി ജോലി ചെയ്ത ഓർമ്മ പുതുക്കിയാണ് ഫൊക്കാന നാഷണൽ കൺവൻഷൻ ചെയർമാൻ മാധവൻ ബി നായർ തന്റെ ആശംസാപ്രസംഗം തുടങ്ങിയത്.ഫൊക്കാനയെ മലയാളി സമൂഹത്തിൽ മുദ്ര പതിപ്പിക്കുന്ന ഒരു സുന്ദരമായ ചടങ്ങാണ് ഇത്.ഫൊക്കാന ഫിലാഡൽഫിയകൺവൻഷൻ വളരെ ചിട്ടയോടെ നടത്തുവാനുള്ള എല്ലാ പ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു .അദ്ദേഹം പറഞ്ഞു.തുടര്ന്നു സിൻഡിക്കേറ്റ് അംഗങ്ങൾ ആയ കെ.എച് .ബാബുജാൻ ,കെ എസ ഗോപകുമാർ എന്നിവരും ആശംസകൾ അറിയിച്ചു .അവാർഡ് ജേതാവ് ഡോ:സന്ധ്യ എ .എസ് മറുപടി പ്രസംഗം നടത്തി.പതിനാലാണ് പ്രബന്ധങ്ങളിൽ നിന്നും തന്റെ പ്രബന്ധം അവാർഡിനായി തിരഞ്ഞെടുത്തതിലും ഗവേഷണത്തിന് സഹായിച്ച ഡോ:എം എസ് സുചിത്രയെ ആദരിച്ചതിലും അതിയായ സന്തോഷം ഉണ്ടെന്നു ഡോ:സന്ധ്യ പറഞ്ഞു.
സർവകലാശാല രജിസ്റ്റർ ഡോ:എം.എസ് ജയപ്രകാശ് സ്വാഗതം പറഞ്ഞു.ഫൊക്കാന ട്രസ്റ്റിബോർഡ് ചെയർമാൻ ജോർജി വർഗീസ് നന്ദി അറിയിച്ചു.മുൻ വർഷം പുരസ്‌കാരം നേടുകയും സർവകലാശാല പ്രസിധിധികരിക്കുകയും ചെയ്ത ഡോ:ശ്രീകുമാർ എ ജിയുടെ “പുസ്തകവും കേരളാ സംസ്കാര പരിണാമവും “എന്ന ഗവേഷണ പ്രബന്ധം സുഗതകുമാരി ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസിന് നൽകി പ്രകാശനം നിർവഹിച്ചു

അമേരിക്കൻമലയാളികളുടെ അടുത്ത തലമുറ മലയാളം പഠിക്കുമോ എന്ന് സുഗതകുമാരി ടീച്ചർ പ്രകടിപ്പിച്ച ആശങ്ക തനിക്കും ഉണ്ടെന്നു ട്രസ്റ്റി ബോർഡ്ചെയർമാൻ നന്ദി പ്രകാശനത്തിൽ പറഞ്ഞു. ഇത് നിലനിർത്തുവാൻ വേണ്ടുന്നതെല്ലാം ഫൊക്കാന ചെയ്യും .അതിനു മലയാളം ഫൊക്കാനയ്‌ക്കൊപ്പം ഉണ്ടാകണം.മുൻ വർഷങ്ങളിൽ നിന്നും ഫൊക്കാനയ്ക്കും അംഗംങ്ങൾക്കും ഒരു കുടുംബം പോലെ ഉൾക്കൊള്ളാൻ പറ്റുന്ന തരത്തിൽ ഭാഷയ്‌ക്കൊരു ഡോളർ ചടങ്ങിനെ മാറ്റുവാൻ ഫൊക്കാന റ്റേഴ്സ്റ്റി ബോർഡിന് സാധിച്ചു .അതിൽ അതിയായ സന്തോഷമുണ്ട്..ഭാഷയ്‌ക്കൊരു ഡോളർ അവാർഡ് നിർണ്ണയം മുതൽ അത് നൽകുന്ന ദിനം വരെ കേരളാ സർവകലാശാല ഫൊക്കാനയോടു കാട്ടിയ സ്നേഹത്തിനും അദ്ദേഹം ഒരിക്കൽ കൂടി നന്ദി പറഞ്ഞു.
ഫൊക്കാന അസ്സോസിയേറ്റ് സെക്രട്ടറി ഡോ:മാത്യു വർഗീസ്,നാഷണൽ കൺവൻഷൻ കോ ഓർഡിനേറ്റർ സുധാ കർത്ത ,കമ്മിറ്റി അംഗംങ്ങൾ ആയ ജോർജ് ഓലിക്കൽ,മോഡി ജേക്കബ് ,അലക്സ് തോമസ് ,ടി എസ് ചാക്കോ ,അലക്സ് തോമസ് (ഫിലാഡൽഫിയ )തുടങ്ങിയവരും ഫൊക്കാന കുടുംബാംഗംങ്ങളും പങ്കെടുത്ത പ്രൗഢ ഗംഭീര ചടങ്ങായിരുന്നു ഈ വർഷത്തെ വർഷത്തെ ഭാഷയ്‌ക്കൊരു ഡോളർ ചടങ്ങ് .JNV_8308JNV_8306JNV_8300JNV_8296

JNV_8290

JNV_8276

JNV_8247

JNV_8162

JNV_8189