ജനഹൃദയങ്ങൾ കീഴടക്കിയ ദിലീപ് ഷോയ്ക്ക് ന്യൂയോർക്കിലും ന്യൂ ജേഴ്സിയിലും കലാശക്കൊട്ട്

ബിജു കൊട്ടാരക്കര

നാദിർഷ സംവിധാനം ചെയ്ത് ദിലീപും ഇരുപത്തിയഞ്ചിൽ പരം കലാകാരന്മാരും അണിനിരന്ന ദിലീപ് ഷോ അതിന്റെ പരിസമാപ്തിയിലേക്കു കടക്കുമ്പോൾ ജനഹൃദയങ്ങൾ കീഴടക്കി ഒരിക്കലും മറക്കാത്ത ഓർമ്മകളുമായി ഈ കലാവിരുന്ന് മാറുകയാണ്. ഏറെ ആശങ്കകൾക്ക് നടുവിൽ ആരംഭിച്ച ഷോ ഒരു ആശങ്കയുമില്ലാതെ ഒരു മാസം പിന്നിടുമ്പോൾ ദിലീപ് എന്ന കലാകാരനെ ജനങ്ങൾ, അമേരിക്കൻ മലയാളികൾ നെഞ്ചോട് ചേർത്തുപിടിക്കുകയായിരുന്നു ഇതുവരെ. നാദിർഷ എന്ന കലാകാരനെയും സംഘത്തെയും അമേരിക്കൻ മലയാളികൾ ഓരോ ഷോ കഴിയുമ്പോളും അഭിനന്ദനങ്ങൾ കൊണ്ട് പൊതിയുകയായിരുന്നു.

മലയാളികൾ തങ്ങളുടെ നെഞ്ചിലേറ്റിയ നടനാണ് ദിലീപ് പ്രത്യേകിച്ച് മലയാളി വീട്ടമ്മമാരും കുട്ടികളും അദ്ദേഹത്തിന്റെ ചില സിനിമകൾ എത്ര തവണ കണ്ടുകാണും എന്ന് പറയാൻ സാധിക്കില്ല. ഓരോ തവണ മീശമാധവൻ പോലെയുള്ള ചിത്രങ്ങൾ ടി വിയിൽ പ്രക്ഷേപണം ചെയുമ്പോൾ വീണ്ടും വീണ്ടും കാണുന്നത് അദ്ദേഹത്തിലെ വലിയ കലാകാരനെ നാം അംഗീകരിക്കുന്നതുകൊണ്ടാണ്. ആ അംഗീകാരം അദ്ദേഹം ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും സംശയമില്ലാതെ ലഭിക്കും എന്നതിന് തെളിവായിരുന്നു അമേരിക്കയിലുടനീളം ആയിരങ്ങൾ ഏറ്റുവാങ്ങിയ ജനപ്രിയ ഷോ.

തൊട്ടതെല്ലാം പൊന്നാക്കിയ യു ജി എം എന്റർട്രൈനെർ വളരെ പ്രതീക്ഷയോടെയാണ് ദിലീപ് ഷോ അമേരിക്കയിൽ എത്തിച്ചത്. ഇപ്പോൾ ഒരു ഷോ അമേരിക്കയിൽ കൊണ്ടുവരിക എന്നത് വളരെ ഭാരിച്ച പണച്ചെലവും, അതിലുപരി റിസ്കും ആണ്. അതു മനസ്സിലാകണമെങ്കിൽ ഇപ്പോൾ കുറഞ്ഞുവരുന്ന ഷോയുടെ ബാഹുല്യം തന്നെ നോക്കിയാൽ മതി എന്നാൽ എല്ലാ റിസ്കും ഏറ്റെടുത്തു കൂടുതൽ പണം മുടക്കി മനോഹരമായ ഒരു ഷോ നമ്മുടെ ഇടയിലേക്ക് വരുമ്പോൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുക, അത് ഉള്ളു നിറഞ്ഞു ആസ്വദിക്കുക. അതിനപ്പുറത്ത് നമുക്ക് ഒന്നും ചെയ്യാനില്ല എന്ന ചിന്തയായിരുന്നു അമേരിക്കൻ മലയാളികളുടെ മനസ്സിൽ അമേരിക്കയിലെയും കാനഡയിലെയും വിവിധ വേദികളിൽ അവതരിപ്പിക്കുന്ന ദിലീപ് ഷോ ചിരിയും, ചിന്തയും കലർന്ന മികച്ച ഒരു ഷോ ആയിരിക്കുമെന്ന് സംഘാടകരും, അതിന്റെ അണിയറ ശില്പികളും അവകാശപ്പെട്ടിരുന്നു. അമേരിക്കൻ മലയാളികൾക്ക് സന്ദേഹത്തിന്റെ ആവശ്യമില്ലായിരുന്നു. ഒരു പൂവ് ചോദിച്ചു, ദിലീപും, നാദിർഷയും, പിഷാരടിയും, ധർമ്മജനും, കാവ്യാമാധവനും, സുബിയും, അങ്ങനെ എല്ലാ കലാകാരന്മാരും കൂടി ഒരു പൂക്കാലം തന്നെ തരികയായിരുന്നു.

ദിലീപ്ഷോ ഷോ ഇനിയും നോർത്ത് കരോലിന, ന്യൂയോർക്ക്, ന്യൂജേഴ്‌സി, ഫിലദെൽഫിയാ എന്നീ സ്ഥലങ്ങളിൽ കൂടി അവതരിപ്പിച്ചു കഴിയുപോളെക്കും അമേരിക്കൻ മലയാളികളുടെ മനസ്സിൽ മായാതെ, മറയാതെ നിൽക്കും ഈ ഷോയിലെ ഓരോ നർമ്മമുഹൂർത്തങ്ങളും, പാട്ടും, ഡാൻസും എല്ലാം..

ഇനിയും ഷോ നടക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങൾ

5/26/2017 Friday Raleigh, NC Meymandi Concert Hall – Duke Energy Center for the Performing Arts 2 E South St, Raleigh, NC Lourdes Matha Syro-Malabar Catholic Church
Babu Kuttiath 919-800-1571
5/27/2017 Saturday New York, NY Tilles Center for the Performing Arts, 720 Northern Blvd, Greenvale, NY 11548
Center of Living 516-274-1810
5/28/2017 Sunday New Jercey, NJ John J. Breslin Theatre at Felician College, Lodi, NJ Malankara Archdiocese Syrian Orthodox Church
Joji Kavanal 914-409-5385
5/29/2017 Monday Philadelphia, PA Council Rock High School North, 62 Swamp Rd, Newtown, PA Kottayam Association
Geemon George 267-970-4267

IMG_9082 IMG_9084 IMG_9094 IMG_9096 IMG_9097 IMG_9099 IMG_9100 IMG_9102 IMG_9104