ആത്‌മീയ നിറവിൽ കേരള ക്രിസ്ത്യന്‍ അസംബ്ലി രജത ജൂബിലി ആഘോഷിക്കുന്നു

നിബു വെള്ളവന്താനം

കാനഡ: കാനഡയിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സഭകളിലൊന്നായ കേരള ക്രിസ്ത്യന്‍ അസംബ്ലി രജതജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിച്ചു. കേരളത്തില്‍ നിന്നും കാനഡയില്‍ എത്തിച്ചേര്‍ന്ന മലയാളി പെന്തക്കോസ്ത് വിശ്വാസികളായ ചുരുക്കം ചിലര്‍ 1992 ല്‍ ടൊറന്‍റ്റോ ഒന്‍റാരിയോയില്‍ ആരംഭിച്ച ദൈവസഭ, വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ പെന്തക്കോസ്ത് വിശ്വാസികള്‍ക്ക് അനുഗ്രഹകമായി നിലകൊള്ളുന്നു.

സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബ്രദര്‍ ടോം വര്‍ഗീസ് ചെയര്‍മാനായുള്ള ജൂബിലി കമ്മറ്റിയെ തിരഞ്ഞെടുത്തു. ചെറിയാന്‍ ഉണ്ണൂണ്ണി (ഡയറക്ടര്‍ ചാരിറ്റി & വെല്‍ഫയര്‍), ഏലിയാസ് പീറ്റര്‍ ( ഫിനാന്‍സ് ഡയറക്ടര്‍), എബി കരിങ്കുറ്റിയില്‍ ( ഡയറക്ടര്‍ മീഡിയ & മാര്‍ക്കറ്റിംഗ്), ഷൈല തോമസ് ( കമ്യൂണിക്കേഷന്‍ ഈവന്റ്‌സ് ഡയറക്ടര്‍), ഉഷ തോമസ് (അഡ്മിനിസ്‌ട്രേഷന്‍ & ലേഡീസ് കോര്‍ഡിനേറ്റര്‍), ഉഷ സാം തോമസ് ( പബ്ലിക് റിലേഷന്‍സ് & സ്‌കോളര്‍ഷിപ്പ്), ഡാന്‍ തോമസ് (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.റവ.ഡോ.ടി.പി വര്‍ഗീസ് സഭയുടെ സിനീയര്‍ ശുശ്രുഷകനായും, റവ. ജെറിന്‍ തോമസ് യൂത്ത് പാസ്റ്ററായും പ്രവര്‍ത്തിക്കുന്നു.

ജൂണ്‍ 10 മുതല്‍ നവംബര്‍ 25 വരെ ഇരുപത്തഞ്ച് ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന ജൂബിലി വര്‍ഷത്തില്‍ വിത്യസ്തമായ വിവിധ പരിപാടികളും, ആത്മീയ ജീവകാരുണ്യ പ്രവര്‍ത്തന പദ്ധതികളും നടത്തു വാന്‍ തീരുമാനമായതായി ചെയര്‍മാന്‍ ടോം വര്‍ഗീസ് അറിയിച്ചു.