എല്ലാ മതസ്ഥരും ഐക്യത്തോടെ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ: റംസാന്‍ ആശംസ നേര്‍ന്ന് മോദി

വിശുദ്ധ റംസാൻ മാസത്തിൽ രാജ്യത്ത് ഏവർക്കും ആശംസയർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മിയതുടേയും, പ്രാർത്ഥനയുടെയും സഹാനുഭൂതിയുടെയും ദിനങ്ങളാണ് ഇനിയുള്ള ദിവസങ്ങൾ. നമ്മുടെ പൂർവികർ ഇത്തരം ആചാരങ്ങൾ തുടങ്ങിയതിൽ നമ്മൾ ഭാഗ്യവാൻമാരാണ്. ഇന്ന് നമ്മുടെ രാജ്യത്തിന്റെ വെെവിധ്യത്തിൽ നമ്മൾ അഭിമാനിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ ശക്തിയും ഈ വെെവിധ്യം തന്നെയാണ്. അദ്ദേഹം ആശംസവാക്കുകളിൽ വ്യക്തമാക്കി. തന്റെ 32ആമത് മാൻ കി ബാത്തിലൂടെയാണ് മോദി തന്റെ റംസാൻ സന്ദേശം അറിയിച്ചത്.
വിശ്വാസിയും അവിശ്വാസിയും ഒരേപോലെ ഈ രാജ്യത്ത് സമാധാനത്തോടെ ഈ രാജ്യത്ത് ജീവിക്കുന്നു. ഏവരും എെക്യത്തോടെയാണ് ഇവിടെ ജിവിക്കുന്നത്. ലോകത്തെ എല്ലാ മതസ്ഥരും ഇന്ത്യയിൽ ജീവിക്കുന്നു എന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രകൃതിയെ സംരക്ഷിക്കുന്നതാണു രാജ്യത്തിന്റെ പാരമ്പര്യം. ഭാവി തലമുറയ്ക്കുവേണ്ടി നമ്മളും പ്രകൃതിയോടു കരുതൽകാണിക്കണം. ഈ മൺസൂണിൽ രാജ്യമാകെ വൃക്ഷത്തൈകൾ നടണം. ജൂൺ 21ന് മൂന്നാമത് രാജ്യാന്തര യോഗാദിനം ആഘോഷിക്കുകയാണ്. അന്നു കുടുംബത്തിലെ മൂന്നുതലമുറകളും ഒരുമിച്ചു യോഗ പരിശീലിക്കണമെന്നും മോദി നിർേദശിച്ചു.

കേന്ദ്ര സർക്കാരിന്റെ പ്രവ‍ർത്തനങ്ങൾ ജനം സൂക്ഷ്മമായി വിലയിരിത്തുന്നുണ്ട്. ഇതിനെ സ്വാഗതം ചെയ്യുന്നു. ക്രിയാത്മക വിമർശനമാണു നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയെന്നും മോദി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ മൂന്നാം വാർഷികം ആഘോഷികുന്നവേളയിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ജനങ്ങൾ മാലിന്യസംസ്കരണത്തിൽ കൂടുതൽ പങ്കെടുക്കണം. സ്വച്ഛ് ഭാരത് വലിയ ജനകീയ മുന്നേറ്റമായി. നഗരങ്ങൾ തമ്മിൽ വലിയ മൽസരമാണ്. മാധ്യമങ്ങളും സ്വച്ഛ് ഭാരത് പ്രചാരണത്തിനു വലിയ പങ്കുവഹിച്ചെന്നും മോദി പറഞ്ഞു.