“സഹനങ്ങളെ അതിജീവിച്ച കുടുംബങ്ങളുടെ വിളക്കാണ് അമ്മ ” കെ.സി.എസ്. വിമന്‍സ് ഫോറം മാതൃദിനം ആഘോഷിച്ചു.

ജോണിക്കുട്ടി പിള്ളവീട്ടില്‍
ചിക്കാഗോ: സഹനങ്ങളെ അതിജീവിച്ച കുടുംബങ്ങളുടെ വിളക്കാണ് അമ്മ എന്ന വിലയിരുത്തലോടെ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷക സംഘടനയായ വിമന്‍സ് ഫോറം മെയ് 21-ാം തീയതി കെ.സി.എസ്.കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് മാതൃIMG_5457ദിനം ആഘോഷിച്ചു. വിമന്‍സ് ഫോറം പ്രസിഡന്റ് ജിജി നെല്ലാമറ്റത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, മാതൃദിനത്തിന്റെ ഉത്ഭവത്തെപ്പറ്റിയും, ത്യാഗങ്ങളിലൂടെ: സഹനങ്ങളെ അതിജീവിച്ചുകൊണ്ട് കുടുംബങ്ങളുടെ വിളക്കായി മാറിയ എല്ലാ അമ്മമാരെയും പ്രത്യേകം ആദരിക്കേണ്ട ദിനമാണ് മാതൃദിനമെന്ന് ജിജി നെല്ലാമറ്റം തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ മാതൃദിനത്തില്‍ പങ്കെടുക്കാനെത്തിയ എല്ലാ അമ്മമാരോടും അഭ്യര്‍ത്ഥിച്ചു.

തുടര്‍ന്ന് വിമന്‍സ് ഫോറം ട്രഷറാര്‍ ആന്‍സി കുപ്ലിക്കാട്ട് ക്‌നാനായ കാത്തലിക്ക് വിമന്‍സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 13, 14, 15 തിയ്യതികളില്‍ ലാസ് വേഗസില്‍ വച്ചു നടത്തുന്ന കെ.സി.ഡബ്ലി.എഫ്.എന്‍.എ.എസ് പ്രസിഡന്റ് ബിന്ദു പൂത്തുറയില്‍ നിന്നും ചെക്ക് സ്വീകരിച്ചുകൊണ്ട് നടത്തപ്പെട്ടു. മാതൃദിന ആഘോഷമായി എല്ലാ അമ്മമാരെയും കെ.സി.എസ്. പ്രസിഡന്റ് ബിനു പൂത്തുറ റോസപൂക്കള്‍ നല്‍കി ആദരിച്ചു. വിമന്‍സ് ഫോറം ജോയിന്റ് സെക്രട്ടറി ആന്‍ കരികുളം വിമന്‍സ് ഫോറത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിക്കുകയും, ചിന്നു തോട്ടം സൂബ ഡാന്‍സ് ക്ലാഡിന് നേതൃത്വം നല്‍കുകയും ചെയ്തു. വിമന്‍സ് ഫോറം വൈസ് പ്രസിഡന്റ് അനി വാച്ചാച്ചിറ, സെക്രട്ടറി ബിനി തെക്കനാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.