ന്യൂ ജേഴ്സി : കുട്ടികൾക്കുള്ള വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും വിൽക്കുന്ന അമേരിക്കയിലെ പ്രമുഖ വിതരണക്കാരായ ടോയ്സ് ആര് എസിന്റെ (Toys R Us) 2016 ലെ ബെസ്റ്റ് വെണ്ടര്‍ അവാര്‍ഡ് കിറ്റക്സ് ഗാര്മെന്റസിനു ലഭിച്ചു.
മൂന്നാം തവണയാണ് കിറ്റെക്സിന് ടോയ്സ് ആര് എസിന്റെ അവാര്‍ഡ് ലഭിക്കുന്നത്. അമേരിക്കയിലെ ന്യൂജഴ്സിയില്‍ നടന്ന ചടങ്ങില്‍ ടോയ്സ് ആര് എസ് വൈസ് പ്രസിഡന്റ് ലോറബെന്സനില് നിന്ന് കിറ്റെക്സ് മാനേജിങ്ങ് ഡയറക്ടര്‍ സാബു എം. ജേക്കബ് അവാര്‍ഡ് ഏറ്റുവാങ്ങി. കിറ്റെക്സ് യു.എസ്.എ വൈസ് പ്രസിഡന്റ് ഡോണി ഹോഡ്ജ് , ടോയ്സ് ആര് എസ് സീനിയര്‍ ഡയറക്ടര്‍ എന്‍.ജി.ഷെര്‍ലി, ടോയ്സ് സാറാസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എലിസബത്ത് മേലീസ് എന്നിവര്‍ പങ്കെടുത്തു.
വാള്‍മാര്‍ട്ട്, ടാര്‍ഗറ്റ്, ആമസോണ്‍, ജോക്കി, കാര്‍ട്ടേഴ്സ്, ഗെര്‍ബര്‍, ടോയ് സെറാസ്, ചില്‍ഡ്രസ് പ്ലേസ് കമ്പനികള്‍ക്കാണ് കുട്ടിയുടുപ്പുകള്‍ വിതരണം ചെയ്യുന്നത്. ആഗോള ബ്രാന്‍ഡുകളുമായി കിടപിടിച്ച് അമേരിക്കന്‍ വിപണി പിടിച്ചെടുക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.
2020 ഓടെ ഇപ്പോഴുള്ള ശേഷി ഇരട്ടിയാക്കുന്നതിനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി 240 കോടിയുടെ വികസന പദ്ധതിക്കും ബോര്‍ഡ് അംഗീകാരം നല്കി.