ഗംഗേശാനന്ദ കേസിൽ പെൺകുട്ടിക്ക് കോടതി ശാസന

ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ച കേസിൽ പെൺകുട്ടിക്ക് തിരുവനന്തപുരം പോക്‌സോ കോടതിയുടെ ശാസന. നുണപരിശോധനാ ഹർജിയിൽ പെൺകുട്ടി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് കോടതിയുടെ വിമർശനം. അടുത്ത തവണ നിർബന്ധമായി ഹാജരാകാനും പെൺകുട്ടിയോട് കോടതി നിർദേശിച്ചു.

പീഡനം തടയാനാണ് ഗംഗേശാനന്ദ തീർത്ഥപാദയുടെ ജനനേന്ദ്രിയം മുറിച്ചു എന്നായിരുന്നു പെൺകുട്ടിയുടെ ആദ്യമൊഴി. എന്നാൽ പിന്നീട് നിലപാടിൽ മലക്കംമറിഞ്ഞിരുന്നു.

പെൺകുട്ടി അന്യായ തടങ്കലിൽ ആണെന്നും ആരോപണം ഉയർന്നിരുന്നു. പെൺകുട്ടി നൽകിയ വാർത്ത യഥാർഥ വസ്തുതകൾക്കു വിരുദ്ധമാണെന്നു ബോധ്യപ്പെട്ടതിനാലാണ് ബ്രെയിൻ മാപ്പിങ്, നുണപരിശോധനകൾക്കു വിധേയയാക്കാൻ ജൂൺ 17ന് കോടതിയിൽ അപേക്ഷ നൽകിയത്. എന്നാൽ നുണ പരിശോധനാ ഹർജിയിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് കോടതി ശാസിച്ചത്.

കാമുകനായ അയ്യപ്പദാസ് വിവാഹവാഗ്ദാനം നൽകി ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നു പെൺകുട്ടി സിഐക്കു പരാതി നൽകിയിട്ടുണ്ട്. പരാതിയെ തുടർന്ന് പോലീസ് അയ്യപ്പദാസിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.