ആറാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ അധ്യാപികമാർ മർദ്ധിച്ചു കൊലപ്പെടുത്തി. ഉപ്പള മണിമുണ്ടയിലാണ് സംഭവം.മണിമുണ്ടയിലെ അബ്ദുൽ ഖാദർ- മെഹറുന്നിസ ദമ്പതികളുടെ മകളും മണിമുണ്ടയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയുമായ ആയിഷ മെഹ്നാസ് (11) ആണ് കൊല്ലപ്പെട്ടത്. അഞ്ചു ദിവസം മുമ്പാണ് കുട്ടിക്ക് മർദ്ധനം ഏറ്റത്.
സ്കൂളിൽ നടന്ന പരീക്ഷയിൽ ഉത്തരക്കടലാസിൽ ചോദ്യം എഴുതി വെച്ചതിനെ തുടർന്നാണ് കുട്ടിയെ രണ്ടു അധ്യാപികമാർ ചേർന്ന് മറ്റു കുട്ടികളുടെ മുന്നിലിട്ട് ക്രൂരമായ മർദ്ധിച്ചത്.മർദ്ധനത്തെ തുടർന്ന് അബോധാവസ്ഥയിലായ വിദ്യാർത്ഥിനിയെ അധ്യാപികമാർ വീണ്ടും മർദ്ധിച്ചതായി സഹപാഠികൾ പറയുന്നു.
ബഹളം കേട്ട് എത്തിയ മറ്റു അധ്യാപികമാരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. നിലഗുരുതരമായതിനെ തുടർന്ന് മംഗലൂരിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച്ച പുലർച്ചയോടെ കുട്ടി മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മംഗൽപാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
 
            


























 
				
















