തൊടുപുഴ : മദ്യലഹരിയില്‍ ബാഹുബലിയെപോലെ ആനയെ കീഴടക്കാന്‍ ഇറങ്ങിയ യുവാവിനെ ആന ചുരുട്ടി എറിഞ്ഞു.തൊടുപുഴയിലാണ് സംഭവം.പെരിങ്ങാശേരി സ്വദേശിയായ യുവാവാണ് ആനയുടെ ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ കഴുത്തൊടിഞ്ഞ യുവാവിനെ ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഫേസ്ബുക്കില്‍ ലൈവ് വീഡിയോ സെറ്റ് ചെയ്ത ശേഷം സുഹൃത്തിന്റെ കയ്യില്‍ ഫോണ്‍ ഏല്‍പ്പിച്ചിട്ടായിരുന്നു യുവാവിന്റെ സാഹസം.
മദ്യപിച്ചിട്ടുണ്ടെന്നും ആന ആക്രമിക്കുമെന്നുമൊക്കെ സുഹൃത്തുക്കള്‍ വിളിച്ചു പറഞ്ഞിട്ടും യുവാവ് പിന്മാറാൻ തയ്യാറായില്ല.
പഴവും പനമ്പട്ടയും നല്കിയ ശേഷം ആനയുടെ തുമ്പിക്കയ്യില്‍ ചുംബിച്ചപ്പോഴായിരുന്നു ആന അനിഷ്ടം പ്രകടിപ്പിച്ചത്. വിശന്ന് ആന കട്ടകലിപ്പില്‍ നില്‍ക്കുമ്പോളാണ് യുവാവിന്റെ സാഹസിക പ്രകടനം.തുമ്പിക്കയ്യും കൊമ്പും ഉപയോഗിച്ച് ആന മുന്നോട്ട് ആഞ്ഞുതള്ളിയതോടെ യുവാവ് അകലേക്ക് തെറിച്ച് തല കുത്തി വീഴുകയായിരുന്നു.