ചിക്കാഗോ : ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് നോർത്ത് അമേരിക്കാസ് ( ഫോമാ ) 2018 ജൂൺ 21 മുതൽ 24 വരെ ചിക്കാഗോയിൽ നടത്തുന്ന ഫാമിലി കൺവൻഷനിൽ പങ്കെടുക്കുന്നവർക്കായി പ്രഖ്യാപിച്ചിരുന്ന ഏർലി ബേഡ് സ്പെഷ്യൽ നിരക്കുകൾ നവംബർ 30 ന് അവസാനിക്കുന്നു.
ഒരു ഫാമിലിക്ക് $ 999.00 എന്ന ഏർളി ബേർഡ് നിരക്കാണ് ഈ മാസം 30 നു അവസാനിക്കുന്നത്, ഫോമാ കുടുംബ സംഗമമായി പ്രഖ്യാപിച്ചിരിക്കുന്ന 2018 കൺവൻഷനിലേക്ക്
ഇതുവരെ ആയിരത്തോളം അംഗങ്ങൾ ഈ സൗജന്യ നിരക്കുകൾ പ്രയോജനപ്പെടുത്തി റെജിസ്ട്രേഷൻ ചെയ്തു കഴിഞ്ഞു, ഡിസംബർ ഒന്ന് മുതൽ ഒരു കുടുംബത്തിന്
$1250.00 എന്ന സാധാരണ നിരക്ക് പ്രാബല്യത്തിൽ വരും.
ഏഴായിരത്തോളം ആളുകളെയെങ്കിലും ഉൾക്കൊള്ളാൻ സാധിക്കുന്ന എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ചിക്കാഗോ നഗരത്തിനടുത്ത് ഷാംബർഗ് സിറ്റിയിലെ റെനസൻസ് എന്ന പ്രമുഖ കൺവൻഷൻ സെന്റർ ആണ് ചരിത്രമുറങ്ങുന്ന ഇലിനോയിസിന്റെ മണ്ണിൽ ഫോമാ നിങ്ങൾക്കായി ഒരുക്കുന്നത്, അടുത്ത കാലത്തു നടന്ന മലയാളിയുടെ ഏറ്റവും വലിയ സമ്മേളനമായി ഫോമാ ഫാമിലി കൺവൻഷൻ 2018 മാറ്റുവാൻ ഫോമയുടെ സാരഥികൾ യത്നിക്കുകയാണ്.
വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനാ നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾ, മികവാർന്ന വിവിധ കലാപരിപാടികളുമായി മലയാളത്തിന്റെ വമ്പൻ താരനിര സമ്മേളനത്തിന്റെ തുടക്കം മുതൽ വേദികളിൽ അരങ്ങുന്നതകർക്കും, യുവജനോത്സവം അടക്കമുള്ള വിവിധ ഇനം മത്സരങ്ങൾ, ഇൻഡോർ ഗെയിമുകൾ, ബാസ്കറ്റ് ബോൾ , വോളീ ബോൾ മത്സരങ്ങൾ തുടങ്ങി മറ്റനേകം പരിപാടികൾ കൺവൻഷന്റെ ഭാഗമാകുന്നു.
ഫോമായുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുടുംബ സംഗമമായി ചിക്കാഗോ കൺവൻഷൻ മാറ്റുവാൻ സ്കൈലൈൻ ബിൽഡേഴ്സ് , ജോയ് ആലുക്കാസ്, അർബൻ ഹൗസിങ് തുടങ്ങിയ പ്രമുഖ കമ്പനികളും പ്രായോജകരായി എത്തുന്നു.