ഒരു പോസ്റ്റും പോലും ഉറപ്പായി നിർത്താൻ അറിയാത്ത ഇവരൊക്കെ എന്ത് കേബിൾ ടിവി:ഡബ്ലിയൂസിസിയെ ട്രോളി ജൂഡ്

മമ്മൂട്ടിയെ വിമര്‍ശിക്കുന്ന ലേഖനം ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്ത് വുമൺ ഇൻ സിനിമ കളക്റ്റീവിന് എതിരെ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ഡബ്ലിയൂസിസിയെ പരിഹസിച്ചുകൊണ്ട് ഫെയ്സ്ബുക്കിലാണ് ജൂഡ് പോസ്റ്റിട്ടിരിക്കുന്നത്.

സംഘടനയ്ക്കെതിരെ സിനിമയ്ക്കും സംഘടനയ്ക്ക് അകത്തുനിന്നും വിരുദ്ധാഭിപ്രായങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നതോടെ പോസ്റ്റ് സംഘടന പിന്‍വലിച്ചിരുന്നു. ഇംഗ്ലീഷ് പത്രത്തില്‍ വന്ന ലേഖനമാണ് പുതുവര്‍ഷദിവസം ആശംസകളോടൊപ്പം സംഘടന ഷെയര്‍ ചെയ്തത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഇവിടെ വീടിന്റെ അടുത്ത് കേബിൾ പണിക്കാർ ഒരു പോസ്റ്റ് കുഴിച്ചു ഇന്നലെ. ഇന്ന് രാവിലെ അത് കാണാനില്ല. ഒരു പോസ്റ്റും പോലും ഉറപ്പായി നിർത്താൻ അറിയാത്ത ഇവരൊക്കെ എന്ത് കേബിൾ ടിവി. ഇതിലും ഭേദം റേഡിയോ ആണ്.