വാഹന രജിസ്‌ട്രേഷന്‍ കേസ്: സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; നിലപാടിലുറച്ച് അമലപോള്‍

കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ എം.പി സുരേഷ് ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ടു പേരുടെ ആള്‍ജാമ്യത്തിലുമാണ് വിട്ടയച്ചത്.
അതേ സമയം, നടി അമലപോള്‍ തന്റെ മുന്‍നിലപാടിലുറച്ച് നിന്നു. നികുതി വെട്ടിക്കാനായിരുന്നില്ല താന്‍ വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. താന്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി പുതുച്ചേരിയില്‍ വാടകയ്ക്ക് താമസിച്ചു വരികയാണെന്ന് ക്രൈംബ്രാഞ്ചിന് മുമ്പില്‍ നടി ആവര്‍ത്തിച്ചു.