28.3 C
Kochi
Monday, September 22, 2025
വിമാനത്തില്‍ സഹയാത്രികരെ സഹായിച്ച് രാഹുല്‍ ഗാന്ധി

വിമാനത്തില്‍ സഹയാത്രികരെ സഹായിച്ച് രാഹുല്‍ ഗാന്ധി

വിമാനത്തില്‍ സഹയാത്രികരെ സഹായിച്ച് രാഹുല്‍ ഗാന്ധി; ചിത്രങ്ങള്‍ വൈറല്‍

Web Desk

Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ സഹയാത്രികര്‍ക്ക് സഹായമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ നിന്ന് ഗുവാഹട്ടിയിലേക്കുള്ള വിമാനത്തിലാണ് കൂടെ യാത്രചെയ്തവര്‍ക്ക് രാഹുല്‍ സഹായഹസ്തവുമായി എത്തിയത്.

യാത്രികരുടെ ബാഗ് ഒതുക്കിവയ്ക്കാന്‍ സഹായിക്കുന്ന രാഹുലിന്റെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ ചിലരാണ് രാഹുല്‍ ബാഗ് ഒതുക്കിവയ്ക്കാന്‍ സഹായിക്കുന്ന ചിത്രങ്ങള്‍ എടുക്കുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തത്. യാത്രക്കാര്‍ക്കൊപ്പം രാഹുല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും കാണാം.