പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഇന്ത്യക്ക് വായ്പാ തട്ടിപ്പിലൂടെ 1000 കോടി രൂപ നഷ്ടമായി.
ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണ വ്യാപാര-നിര്‍മാണ ശൃഖലയായ കനിഷ്ക ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയാണ് എസ്.ബി.ഐ നേതൃത്വം നല്കുന്ന 14 ബാങ്കുകളടങ്ങിയ കൂട്ടായ്മയില്‍ നിന്ന് 842.15 കോടി രൂപാ വായ്പയെടുത്തത്.
അന്വേഷണം തുടങ്ങിയതോടെ ഉത്തരേന്ത്യന്‍ സ്വദേശികളായ കമ്ബനി ഉടമകള്‍ ഭൂപേഷ് കുമാര്‍ ജെയിന്, ഭാര്യ നീതാ ജെയിന് എന്നിവര്‍ മൗറീഷ്യസില്‍ അഭയം തേടിയതായി സൂചനയുണ്ട്.
2007ലാണ് കനിഷ്ക് ജ്വല്ലറി വായ്പയെടുത്തത്. ആദ്യഘട്ടത്തില്‍ പ്രവര്‍ത്തന മൂലധനമായി 50 കോടിയും വായ്പയായി 10 കോടിയുമാണ് അനുവദിച്ചത്. പിന്നീട് തവണകളായി വായ്പ അനുവദിച്ചു.
എസ്.ബി.ഐ- 215 കോടി,
പഞ്ചാബ് നാഷനല്‍ ബാങ്ക് – 115, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ- 50, സിണ്ടിക്കേറ്റ് ബാങ്ക്- 50,
ബാങ്ക് ഓഫ് ഇന്ത്യ- 45,
ഐഡിബിഐ – 45,
യൂക്കോ ബാങ്ക്- 40,
തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്ക്- 37 , ആന്ധ്രാ ബാങ്ക്- 30,
ബാങ്ക് ഓഫ് ബറോഡ- 30, എച്ച്ഡിഎഫ്സി- 25,
ഐ.സി.സി.ഐ- 25 ,
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ- 20, കോര്പറേഷന് ബാങ്ക് -20 കോടി വീതമാണ് കണ്‍സോഷ്യത്തിലെ ബാങ്കുകള്‍ അനുവദിച്ച വായ്പ.