ഡോ. അജയ്‌ഘോഷിന് നാമം 2018 എക്‌സലന്‍സ് മാധ്യമ അവാര്‍ഡ്

ഫ്രാൻസിസ് തടത്തിൽ

ന്യൂജേഴ്‌സി: മാധ്യമപ്രവര്‍ത്തനവും സാമൂഹ്യപ്രവര്‍ത്തനവും സമന്വയിപ്പിച്ചുകൊണ്ട് നിരവധി പേര്‍ക്ക്  സ്വാന്ത്വനമേകിയ പ്രമുഖ ഗവേഷകനും പത്രപ്രവര്‍ത്തകനും സൈക്കോളജിസ്റ്റുമായ ഡോ. അജയ്‌ഘോഷിന് നോര്‍ത്ത് അമേരിക്കന്‍ മലയാളി ആന്‍ഡ് അസോസിയേറ്റഡ് മെമ്പേഴ്‌സിന്റെ (നാമം-NAMAM ) ആദരം. നാമത്തിന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച പത്രപ്രവര്‍ത്തകനുള്ള നാമം 2018 എക്‌സലന്‍സ് അവാര്‍ഡ് നല്‍കിയാണ് ന്യൂയോര്‍ക്കില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘ദി ഏഷ്യന്‍ ഇറ’ (THE ASIAN ERA ) ദ്വൈവാരികയുടെ ചീഫ് എഡിറ്ററും ഐയില്‍ ന്യൂഹെവൻ സൈക്കിയാട്രിക്ക്  ഹോസ്പിറ്റലിലെ (YALE NEW HAVEN SPYCHIATRIC HOSPITAL, NEW HAVEL) പ്രൈമറി ക്ലിനീഷ്യനുമായ ഡോ. അജയ്‌ഘോഷിനെ ആദരിക്കുന്നത്. 2018 ഏപ്രില്‍ 28-ന് വൈകുന്നേരം അഞ്ചിന് എഡിസണിലുള്ള റോയല്‍ ആല്‍ബര്‍ട്ട് പാലസ് ഹോട്ടലില്‍ നടക്കുന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

അമേരിക്കയിലെ ഒരു ലക്ഷത്തില്‍പ്പരം വരുന്ന ഇന്ത്യന്‍ വംശജരായ ഡോക്ടര്‍മാരുടെ പ്രൊഫഷണല്‍ സംഘടനയായ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസീഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എഐപിഐ)ന്റെ മീഡിയ കോര്‍ഡിനേറ്ററായി 2012മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ഡോ. അജയ്‌ഘോഷ് ന്യൂയോര്‍ക്കില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന www.theunn,com  എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്റര്‍ കൂടിയാണ്.

നോര്‍ത്ത് അമേരിക്കയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന പ്രതിവാര പത്രമായ ദി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന്റെ നോര്‍ത്ത് അമേരിക്കന്‍ ചീഫ് ആയി 2014 മുതല്‍ 2017 വരെ പ്രവര്‍ത്തിച്ച അജയ്‌ഘോഷ് ഇന്ത്യ ട്രൈബ്യൂണ്‍ വീക്കിലിയുടെ ന്യൂയോര്‍ക്ക് ബ്യൂറോചീഫ് ആയി 2009 മുതല്‍ 2013 വരെ പ്രവര്‍ത്തിച്ചിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ പത്രപ്രവര്‍ത്തകരുടെ സംഘടനയായ ഇന്‍ഡോ-അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ സ്ഥാപക അംഗംകൂടിയായ അദ്ദേഹം ഈ സംഘടനയുടെ 2014-2015 വര്‍ഷത്തെ പ്രസിഡന്റായിരുന്നു. സംഘടനയുടെ ഭരണഘടനാശില്പികളിലൊരാളായിരുന്ന അജയ്‌ഘോഷ് അന്താരാഷ്ട്രമാധ്യമസെമിനാര്‍ സംഘടിപ്പിക്കുന്നതിലും നേതൃത്വം നല്‍കിയിരുന്നു.

തമിഴ് നാട്ടിലെ മത്സ്യബന്ധന തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍തുരൈ എന്ന നോണ്‍ പ്രോഫിറ്റ് സംഘടനയുടെ 2007-മുതല്‍ 2013 വരെ പ്രസിഡന്റായി പ്രവര്‍ത്തിച്ച അജയ്‌ഘോഷ് ഈ സംഘടനയുടെ  സ്ഥാപകനും തുടര്‍ച്ചയായി മൂന്നു തവണയായി ആറു വര്‍ഷം പ്രസിഡന്റായും  സേവനം അനുഷ്ഠിച്ചിരുന്നു. ഈ സംഘടനയുടെ ഭരണഘടനാശില്പികളിലൊരാളായിരുന്ന അജയ്‌ഘോഷ് ഐ.ആര്‍.എസിന്റെ നികുതി ഇളവ്‌കൊണ്ടുവരാനും പരിശ്രമിച്ച വ്യക്തിയാണ്. 2006ലെ സുനാമിദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ധനസമാഹരണം നടത്തിയ അജയ്‌ഘോഷ് 2018-ല്‍ നടന്ന ഓഖി ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം പുനര്‍ആരംഭിക്കുന്നതിനുള്ള പദ്ധതിക്കായി സംഘടന നല്‍കിയ 10,000 ഡോളര്‍ തുക സമാഹരിക്കുന്നതിനും നേതൃത്വം നല്‍കിയിരുന്നു.

2015 മുതല്‍ കണക്ടിട്ടിലെ ബിഹേവിയറല്‍ ഹെല്‍ത്ത് സര്‍വ്വീസസില്‍ ചികിത്സകോര്‍ഡിനേറ്ററായിരുന്നു. 1999 മുതല്‍ 2014വരെ ബ്രോംക്സ്   സെന്റ് ഡോമിനിക്‌സ് ഹോമില്‍ മെന്റല്‍ഹെല്‍ത്ത് ക്ലിനിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്നു. ഇക്കാലയളവില്‍ ഇന്ത്യന്‍ റിപ്പോര്‍ട്ടര്‍ ആന്‍ഡ് വേള്‍ഡ് ന്യൂസിലെ ന്യൂയോര്‍ക്ക് ബ്യൂറോ ചീഫുമായിരുന്നു. 2011-2015 വര്‍ഷത്തില്‍ ന്യൂയോര്‍ക്കിലെ ഫോര്‍ട്ടം യൂണിവേഴ്‌സിറ്റിയില്‍ അഡ്ജസന്റ് ഫാക്കല്‍റ്റിയായിരുന്നു അദ്ദേഹം. 1997-1999ല്‍ വിസ്‌ക്കോന്സിനിലെ സൈന്റ്റ്  സെന്റ്‌ റീത്താ പാരീഷിലെ യുവജനങ്ങളുടെയും കുട്ടികളുടെയും വിഭാഗങ്ങളുടെ ഡയറക്ടറായിരുന്ന അജയഘോഷ്  1994-1997 വരെ ഡല്‍ഹി അതിരൂപതയുടെ യൂത്ത് മിനിസ്ട്രി വിഭാഗം ഡയറക്ടര്‍, 1988 മുതല്‍ 1989 വരെ സൗത്ത് ഡൽഹി  വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍, തമിഴ്‌നാട്ടിലെ സ്‌നേഹ എന്ന സന്നദ്ധസംഘടനയുടെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ഡല്‍ഹി അതിരൂപത സോഷ്യല്‍ സര്‍വ്വീസ് സെന്റര്‍ ആയ ചേതനലയയുടെ പ്രോഗ്രാം അസോസിയേറ്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

വിസ്‌ക്കോന്സിനിലെ മില്‍വാക്കിലുള്ള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യല്‍വര്‍ക്കില്‍ ബിരുദാനന്തരബിരുദവും നേടിയിരുന്നു. ന്യൂയോര്‍ക്കിലെ ഫോര്‍ഡമ്   യൂണിവേഴ്‌സിറ്റി, സിറ്റി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് മൂന്നു നോണ്‍മെട്രിക്കുലേറ്റഡ് പി.എച്ച്.ഡിതല കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ അദ്ദേഹം ഡല്‍ഹി വിദ്യാജ്യോതി തിയോളജി കോളേജില്‍ നിന്നും തിയോളജിയിലും നാഗ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിലോസഫി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് എന്നിവയില്‍ ബിരുദവും നേടിയിരുന്നു. ഡല്‍ഹി വൈ.എം.സി.എയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടിയിട്ടുള്ള അദ്ദേഹം പേജ്‌മേക്കറിലും പരിശീലനം നേടിയിട്ടുണ്ട്.

അമേരിക്കയിലെ ഇന്ത്യക്കാരുടെ ആവശ്യങ്ങളും വാർത്തകളും സമൂഹത്തിനും അധികാരികൾക്കും മുൻപിൽ തന്റെ ധീരമായ തൂലികകൊണ്ട് യഥാസമയം എത്തിച്ചുകൊണ്ടിരിക്കുന്ന അജയ് ഘോഷിനെയല്ലാതെ മറ്റാരെയും ഈ അവാർഡിനായി പരിഗണിക്കാനാവില്ലെന്ന വ്യക്തമായ തിരിച്ചറിവാണ് അദ്ദേഹത്തെ ഈ അവാർഡിന് അര്ഹനാക്കിയതെന്ന് നാമം സ്ഥാപകനും സെക്രട്ടറി ജനറലുമായ മാധവന്‍ ബി.നായര്‍, പ്രസിഡന്റ് മാലിനി നായര്‍, അഡ്വസറി കമ്മിറ്റി ചെയര്‍മാന്‍ ഗീതേഷ് തമ്പി, സെക്രട്ടറി സജിത്ത് ഗോപിനാഥ്, വൈസ് പ്രസിഡന്റ് ആശാ നായര്‍, ട്രഷറര്‍ അനിത നായര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രീയ സുബ്രഹ്മണ്യം, വര്‍ഗ്ഗീസ് ആന്റണി, രഞ്ജിത്ത് പിള്ള, തുമ്പി അന്‍സൂദ്, വിനി നായര്‍, സുനില്‍ നമ്പ്യാര്‍, ഡോ. പദ്‌മജ നായർ എന്നിവര്‍ എന്നിവര്‍ സംയുക്തമായി അറിയിച്ചു. വിവിധ പ്രവർത്തന മേഖലകളിൽ ഒരേ സമയം മികവു പ്രകടിപ്പിക്കുന്ന അജയ് ഘോഷിന്റെ ഇതര മേഖലകളിലെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന്‌ മാധവൻ ബി. നായർ അഭിപ്രായപ്പെട്ടു.
സെയിന്റ് വിൻസെന്റ് ഹോസ്പ്പിറ്റലിലെ ചീ ഫ് നേഴ്സ് ആയ  മിനി അജയ്  ആണ് ഭാര്യ . മക്കൾ:അർച്ചന അജയ്, നവ്യ അജയ്,അഹന്ന അജയ്.