കൊച്ചി: കോതമംഗലം, ചാത്തമറ്റത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കാക്കുന്നേല്‍ ശശി 57, ഭാര്യ ഓമന(55), മകന് ശ്രീകൃഷ്ണന് (28) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത് . ശശിയും ഓമനയും വീടിന്റെ ഹാളിലും മകന് ശ്രീകൃഷ്ണനെ ബെഡ് റൂമിലുമാണ് കണ്ടെത്തിയത്. വിഷക്കുപ്പികളും വീട്ടില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
പാലക്കാട്ടെ ജോലിസ്ഥലത്ത് നിന്ന് മടങ്ങിയെത്തിയ ശ്രീകൃഷ്ണ് ആരോടും സംസാരിക്കാന്‍ താത്പര്യം കാട്ടിയില്ലെന്നും സംഭവത്തിന് തലേന്ന് ശ്രീകൃഷ്ണന് അയച്ച വാട്ടാസ്ആപ്പ് സന്ദേശത്തില്‍ മരണത്തേക്കുറിച്ച് സൂചന ഉണ്ടായിരുന്നു എന്നും സുഹൃത്തുക്കള്‍ പറയുന്നു. പൊലീസും ഫോറന്‍സിക് വിധക്തരും സ്ഥലത്ത് എത്തി പരിശോധന നടത്തി.