കൈത്താര്‍ (ബിഹാര്‍): സി.ബി.ഐയില്‍ നിയമനം ലഭിച്ചതിനെത്തുടര്‍ന്ന് വെടിയുതിര്‍ത്ത് ആഘോഷിച്ച കൈത്താര്‍ ജില്ലാ പൊലിസ് മേധാവിക്ക് പണികിട്ടി. സിദ്ദാര്‍ഥ് മോഹന്‍ ജയ്ന്‍ എന്ന എസ്.പിയുടെ നിയമനമാണ് റദ്ദാക്കിയത്. നാലു വര്‍ഷത്തെ സി.ബി.ഐ നിയമനമായിരുന്നു അദ്ദേഹത്തിന് നല്‍കിയിരുന്നത്.
അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ നല്കിയ യാത്രയയപ്പ് ചടങ്ങിലായിരുന്നു സംഭവം.
അന്തരീക്ഷത്തിലേക്ക് ആറു റൗണ്ട് ഇയാള്‍ വെടിയുതിര്‍ത്തു. സംഭവം ക്യാമറയില്‍ പകര്‍ത്തിയതിനെത്തുടര്‍ന്ന് വ്യാപകമായി പ്രചരിക്കുകയും ചെയ്തു.











































