തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചതായി ചില തമിഴ്ചാനലുകള്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. എന്നാല്‍ അപ്പോളോ ആശുപത്രി അധികൃതര്‍ ഈ വാര്‍ത്ത നിഷേധിച്ചുകൊണ്ട് പ്രത്യേ വാര്‍ത്താകുറിപ്പും ഇറക്കിയിട്ടുണ്ട്. ജയലളിതയുടെ മരണവാര്‍ത്ത അറിഞ്ഞ് എ.ഐ.ഡി.എം.കെ പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ട്ടി പതാക താഴ്ത്തിക്കെട്ടിയിരുന്നു. അതിപ്പോഴും ഉയര്‍ത്തിക്കെട്ടിയിട്ടുണ്ട്. ആശുപത്രിയും പരിസര പ്രദേശങ്ങളും സംഘര്‍ഷഭരിതമാണ്.

നിരവധി വാഹനങ്ങള്‍ എ.ഐ.ഡി.എം.കെ പ്രവര്‍ത്തകര്‍ തകര്‍ത്തു. ആശുപത്രി പരിസരത്തെ ബാരിക്കേഡുകള്‍ തകര്‍ക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. ജയലളിതയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും മുഖ്യമന്ത്രിയുടെ ജീവന് രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നുമാണ് വാര്‍ത്താകുറിപ്പില്‍ അപ്പോളോ ആശുപത്രി അധികൃതര്‍ പറയുന്നത്. തമിഴ്നാടിന്റെ പല പ്രദേശങ്ങളിലും അക്രമവും സംഘര്‍ഷങ്ങളും തുടരുകയാണ്.
അണികളെ ശാന്തരാക്കാനോ അവരോട് സംസാരിക്കാനോ എ.ഐ.ഡി.എം.കെ നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല.
 
            


























 
				
















