ന്യൂഡല്‍ഹി: കര്‍ണാടകയിലെ നാണംകെട്ട തിരിച്ചടിയുടെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരും രാജിവച്ചൊഴിയണമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവും യുപി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ജനാധിപത്യത്തില്‍ ജനങ്ങളാണ് വലുതെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയിലേത് പ്രാദേശിക സഖ്യത്തിന്റെ വിജയമാണെന്നായിരുന്നു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം. ജനതാദള്‍ നേതാക്കളായ എച്ച്.ഡി.ദേവഗൗഡ, കുമാരസ്വാമി എന്നിവരെയും കോണ്‍ഗ്രസിനെയും അവര്‍ അഭിനന്ദിക്കുകയും ചെയ്തു.











































