പാരിസ്: യുഎസ് സെലിബ്രിറ്റ് ഷെഫും അവതാരകനുമായ ആന്റണി ബോര്ഡൈന്(61) ജീവനൊടുക്കി. ബോര്ഡൈനെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫ്രാന്‍സില്‍ പരിപാടിക്കായെത്തിയ ബോര്ഡൈന് സ്ട്രാസ്ബോഗിലെ ഹോട്ടലിലാണു താമസിച്ചിരുന്നത്. സിഎന്‍എന്‍ ചാനലിന്റെ ഭക്ഷണയാത്രാ പരിപാടി ‘പാര്‍ട്സ് അണ്‍നോണ്‍’ ടിവി സീരിസിന്റെ അവതാരകനാണ്.
കഴിഞ്ഞ ദിവസം യുഎസ് സെലിബ്രിറ്റി ഡിസൈനര്‍ കേറ്റ് സ്പേഡും ജീവനൊടുക്കിയിരുന്നു. ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്മെന്റിലാണ് കേറ്റിനെ മരിച്ചനിലയില്‍ കണ്ടത്.